സംസ്കാര ചടങ്ങിനിടെ കാൽവിരലുകൾ അനങ്ങി, 103 കാരി ഗംഗാഭായിയെ ‘ജീവിക്കുന്ന അത്ഭുതം’ എന്ന് നാട്ടുകാർ, ദുഖം മറന്ന് കേക്ക് കഴിച്ച് ആഘോഷം

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള 103 വയസ്സുകാരി ഗംഗാഭായി സഖാരെയെ ‘ജീവിക്കുന്ന അത്ഭുതം’ എന്നാണ് ഇപ്പോൾ നാട്ടുകാർ വിളിക്കുന്നത്. അതിനൊരു അത്ഭുതകരമായ കാരണവുമുണ്ട്. മുത്തശ്ശി മരിച്ചെന്ന് കരുതി ബന്ധുക്കളും നാട്ടുകാരും സംസ്കാര ചടങ്ങുകൾക്കായി ഒത്തുകൂടിയതായിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവർ ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു.

തിങ്കളാഴ്‌ച വൈകുന്നേരം ഗംഗാഭായിയുടെ ശരീര ചലനങ്ങൾ നിലച്ചതിനെ തുടർന്ന് മരിച്ചെന്ന് കരുതുകയായിരുന്നു. അവരുടെ കുടുംബം അന്ത്യ കർമ്മങ്ങൾ ആരംഭിക്കുകയും ബന്ധുക്കളെ മരണവിവരം അറിയിക്കുകയും ചെയ്‌തു. ചൊവ്വാഴ്ച രാവിലെ, ഗംഗാഭായിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ചെറുമകൻ ഇവരുടെ കാൽ വിരലുകൾ അനങ്ങുന്നത് ശ്രദ്ധിച്ചത്. പിന്നീട് എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇവർ ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

യാദൃച്ഛികമായി മുത്തശ്ശിയുടെ പിറന്നാൾ ദിനമായതിനാൽ സംസ്കാരത്തിനു പകരം കുടുംബം കേക്ക് മുറിച്ച് ആഘോഷിക്കുകയും ചടങ്ങിനെത്തിയവർക്കെല്ലാം അത് വിതരണം ചെയ്യുകയും ചെയ്തു. വിലാപയാത്രയ്ക്ക് പകരം ഒരു വലിയ ആഘോഷമായി ആ ചടങ്ങ് മാറുകയായിരുന്നു. ദുഖത്തോടെ എത്തിയവർ സന്തോഷത്തോടെ മടങ്ങിപ്പോകുകയും ചെയ്തു.

Locals call 103-year-old Gangabhai a ‘living miracle’ after her toes moved during funeral.

More Stories from this section

family-dental
witywide