ബംഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ മറ്റന്നാൾ സത്യപ്രതിജ്ഞ ചെയ്യും, മോദിക്ക് ക്ഷണം, പക്ഷേ പങ്കെടുക്കാനാകില്ല, സ്പീക്കർ ബിർള ഇന്ത്യയെ പ്രതിനിധീക്കും

ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും. അയൽരാജ്യവുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ ഈ തീരുമാനമെടുത്തത്. ധാക്കയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഓം ബിർള ഉടൻ യാത്ര തിരിക്കും. മറ്റന്നാൾ ഉച്ചക്ക് ശേഷമാണ് ചടങ്ങ്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും മറ്റ് ഔദ്യോഗിക തിരക്കുകൾ കാരണം ലോക്സഭാ സ്പീക്കറെ നിയോഗിക്കുകയായിരുന്നു. നാളെ തുടങ്ങുന്ന എഐ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇന്ത്യയിലെത്തുന്നതിനാലാണ് മോദി പങ്കെടുക്കാത്തത്. ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം നിലനിർത്തുന്നതിൽ ഈ സന്ദർശനം നിർണ്ണായകമാണ്. പുതിയ സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ താല്പര്യം കേന്ദ്രസർക്കാർ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനൊപ്പം ബംഗ്ലാദേശിലെ പുതിയ ഭരണനേതൃത്വവുമായി ഓം ബിർള കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്. വികസനം, സുരക്ഷ, വ്യാപാരം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ചർച്ചയാകും. താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ഇന്ത്യയുമായുള്ള ബന്ധത്തിന് നൽകുന്ന പ്രാധാന്യം ഈ ചടങ്ങിലെ ഇന്ത്യൻ സാന്നിധ്യത്തിലൂടെ അടിവരയിടുന്നു.

Lok Sabha Speaker Om Birla to Represent India at Tarique Rahman’s Swearing-in Ceremony

More Stories from this section

family-dental
witywide