പാകിസ്ഥാനികളിൽ നിന്നും നിരന്തര ഭീഷണി; ലണ്ടനിൽ 16 വർഷമായി ഇന്ത്യൻ രുചി വിളമ്പുന്ന റസ്റ്റോറൻ്റ് അടച്ചുപൂട്ടുന്നു

ലണ്ടൻ: ലണ്ടനിലെ പ്രശസ്തമായ ‘രംഗ്രേസ്’ എന്ന ഇന്ത്യൻ റസ്റ്റോറന്റ് 16 വർഷത്തെ പ്രവർത്തനത്തിന് ശേഷം അടച്ചുപൂട്ടുന്നതായി ഉടമ ഹർമാൻ സിംഗ് കപൂർ പ്രഖ്യാപിച്ചു. ഹമ്മർസ്മിത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം അടുത്ത മാസത്തോടെ പ്രവർത്തനം അവസാനിപ്പിക്കും.

റസ്റ്റോറന്റ് പൂട്ടാൻ കാരണമായി ഉടമ ഉന്നയിച്ച പ്രധാന കാരണങ്ങളിലൊന്ന്
പാകിസ്ഥാനികളിൽ നിന്നുള്ള ആക്രമണങ്ങളാണ്. പാകിസ്ഥാൻ സ്വദേശികളിൽ നിന്ന് നിരന്തരമായി ശാരീരിക ആക്രമണങ്ങളും ഭീഷണികളും നേരിടേണ്ടി വന്നതായാണ് ഹർമാൻ സിംഗ് കപൂർ ആരോപിക്കുന്നത്. ഖലിസ്ഥാൻ പ്രസ്ഥാനത്തെ വിമർശിച്ചതിനെത്തുടർന്ന് തനിക്കും കുടുംബത്തിനും നേരെ നേരത്തെയും ആക്രമണങ്ങൾ ഉണ്ടായതായി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിലൂടെയുള്ള നിരന്തരമായ അധിക്ഷേപങ്ങളും ഭീഷണികളും ബിസിനസ്സ് സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് തടസ്സമായി. എന്നാൽ, ഇത്രയധികം ഭീഷണികൾ ഉണ്ടായിട്ടും ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിൽ നിന്ന് ആവശ്യമായ സംരക്ഷണമോ പിന്തുണയോ ലഭിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മറ്റ് ബിസിനസ്സ് തടസ്സങ്ങൾക്ക് പുറമെ, റസ്റ്റോറന്റ് നടത്തിപ്പിനുണ്ടാകുന്ന ഉയർന്ന ചിലവുകളും അടച്ചുപൂട്ടൽ തീരുമാനത്തിന് പിന്നിലുണ്ട്.

ഇനിമുതൽ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സാമൂഹിക പ്രവർത്തനങ്ങളിൽ പൂർണ്ണമായി മുഴുകാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

London restaurant serving Indian cuisine for 16 years shuts down after receiving constant threats from Pakistanis

More Stories from this section

family-dental
witywide