
കാരക്കാസ്: വെനിസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ വൻ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ശനിയാഴ്ച പുലർച്ചെ ഏകദേശം 2:00 മണിയോടെ കാരക്കാസിൽ കുറഞ്ഞത് ഏഴ് വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ലാ കാർലോട്ട വിമാനത്താവളത്തിന് സമീപവും ഹൈഗ്യൂറോട്ടിലും വലിയ സ്ഫോടനങ്ങളും പുകയും ദൃശ്യമായി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെനിസ്വേലയ്ക്ക് മേൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആവർത്തിച്ചുള്ള താക്കീതുകൾ നൽകിയതിന് പിന്നാലെയാണിത്.
സ്ഫോടനസമയത്ത് കാരക്കാസിന് മുകളിൽ താഴ്ന്നു പറക്കുന്ന വിമാനങ്ങളുടെ ശബ്ദം കേട്ടതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്ഫോടനങ്ങളെത്തുടർന്ന് നഗരത്തിന്റെ തെക്കൻ ഭാഗങ്ങളിലും പ്രധാന സൈനിക താവളത്തിന് സമീപവും വൈദ്യുതി ബന്ധം പൂർണ്ണമായും തകർന്നതായി വിവരമുണ്ട്.
Explosions, smoke rising after suspected U.S. airstrikes in Venezuela’s capital. No word yet from the U.S. government pic.twitter.com/Q900vyucKN
— BNO News Live (@BNODesk) January 3, 2026
മയക്കുമരുന്ന് കടത്തിന് എതിരെയും നിക്കോളാസ് മഡുറോയുടെ സർക്കാരിന് എതിരെയും കരയുദ്ധം നടത്താൻ സാധ്യതയുണ്ടെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്തിടെ കരീബിയൻ കടലിൽ അമേരിക്കൻ നാവികസേനയെ വിന്യസിക്കുകയും ചില കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു.
അമേരിക്കൻ വിമാനങ്ങൾ വെനിസ്വേലൻ ആകാശ പരിധിയിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഉത്തരവിറക്കിയിരുന്നു.
അതേസമയം, സ്ഫോടനങ്ങളുടെ കൃത്യമായ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വെനിസ്വേലൻ സർക്കാരോ അമേരിക്കൻ ഭരണകൂടമോ ഈ സംഭവത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
loud explosions, panic, screams in Venezuela capital Caracas after Trump’s Warning















