എം.എം.നരവണെയുടെ പ്രസിദ്ധീകൃതമാകാത്ത പുസ്‌തകം പ്രചരിക്കുന്നു; കേസെടുത്ത് ഡൽഹി പോലീസ്

ന്യൂഡൽഹി: മുൻ സൈനിക മേധാവി ജനറൽ എം.എം. നരവണെയുടെ പ്രസിദ്ധീകൃതമാകാത്ത പുസ്‌തകം പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്ത‌കത്തിൻ്റെ പ്രീ-പ്രിൻ്റ് കോപ്പി പ്രചരിക്കുന്നതായി വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിലും മറ്റും കണ്ടെത്തിയ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പോലീസ് നടപടി. ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഇതുവരെ ഈ പുസ്‌തകം പ്രസിദ്ധീകരിക്കുന്നതിന് അനുമതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തയ്യാറാക്കിയതാണെന്ന് സംശയിക്കപ്പെടുന്ന ഇതേ തലക്കെട്ടിലുള്ള ടൈപ്പ്-സെറ്റ് പുസ്‌തകത്തിൻ്റെ ഒരു പി.ഡി.എഫ്. കോപ്പി ചില വെബ്സൈറ്റുകളിൽ ലഭ്യമാണെന്നും കൂടാതെ ചില ഓൺലൈൻ വിപണന പ്ലാറ്റ്ഫോമുകൾ പുസ്‌തകം വിൽപ്പനയ്ക്ക് ലഭ്യമാണെന്ന മട്ടിൽ കവർ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ടെന്നും പരിശോധനയിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഇതുവരെ പ്രസിദ്ധീകരണാനുമതി ലഭിക്കാത്ത പുസ്തകത്തിന്റെ ഭാഗങ്ങൾ ചോർന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് സ്പെഷ്യൽ സെല്ലിൽ കേസ് രജിസ്റ്റർ ചെയ്തു.

M.M. Naravane’s unpublished book is being circulated; Delhi Police registers case

More Stories from this section

family-dental
witywide