ന്യൂനപക്ഷങ്ങൾക്കൊപ്പം എന്നും നിൽക്കുന്നവരാണ് ഇടതുപക്ഷമെന്ന് എംഎ ബേബി; ചിലർ വോട്ട് ബാങ്കായി അവരെ കാണുന്നു

ന്യൂനപക്ഷങ്ങൾക്കൊപ്പം എന്നും നിൽക്കുന്നവരാണ് ഇടതുപക്ഷമെന്നും ഇടത് പക്ഷത്തിന് ന്യൂനപക്ഷങ്ങളെ ഉപേക്ഷിക്കാൻ സാധിക്കില്ലെന്നും സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. ചിലർ ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആയാണ് കാണുന്നതെന്നും വർഗീയശക്തികൾ കേരളത്തിൽ അധികാരത്തിലെത്താൻ ശ്രമിക്കുന്ന പശ്ചാത്തലത്തിലുള്ള തെരഞ്ഞെടുപ്പാണിതെന്നും എം എ ബേബി പറഞ്ഞു.

അധികാരം പിടിച്ചെടുക്കാൻ ശ്രമം നടത്തുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്. വർഗീയശക്തികളുടെ വ്യാപനം ഒരു കാരണവശാലും കേരളത്തിൽ അനുവദിക്കരുത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കുറച്ച് നഷ്ടം ഇടതുപക്ഷത്തിന് ഉണ്ടായിട്ടുണ്ട്. ഇതിന് കാരണം കോൺഗ്രസും ബിജെപിയുമായി ഉണ്ടാക്കിയ ഡീലാണെന്നും എംഎ ബേബി വ്യക്തമാക്കി.

കേരളത്തിൽ ബിജെപിയും കോൺഗ്രസും, കോൺഗ്രസും ട്വന്റി-20യും ഒന്നിച്ച് ഭരിക്കുന്നത് കാണാൻ കഴിയും. കോൺഗ്രസ് ബിജെപി ഡീൽ മറച്ചു വയ്ക്കാനാണ് സിപിഎം ബിജെപി ഡീൽ ആരോപിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയെ കോൺഗ്രസും കൊല്ലം കോർപ്പറേഷനിൽ ബിജെപി കോൺഗ്രസിനെയും സഹായിച്ചുവെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.

MA Baby says the Left always stands with minorities; Some see them as a vote bank

More Stories from this section

family-dental
witywide