എം എ യൂസഫലി ഫൊക്കാന കൺവെൻഷനിൽ വിശിഷ്‌ടാതിഥിയായി പങ്കെടുക്കുന്നു

ശ്രീകുമാർ ഉണ്ണിത്താൻ

ചരിതമാകാൻ പോകുന്ന ഫൊക്കാന കൺവെൻഷനിൽ വിശിഷ്‌ടാതിഥിയായി മലയാളികളുടെ സ്വന്തം എം.എ യൂസഫലിയും പങ്കെടുക്കുന്നു. ഫൊക്കാനാ ഇന്റർനാഷണൽ കൺവെൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ അത് ഫൊക്കാനയുടെയും മറ്റ് ഏത് പ്രവാസി സംഘാടനകളുടെയും ചരിത്രത്തിൽ ഇന്നുവരെ വരെ കണ്ടിട്ടില്ലാത്ത ഒരു കൺവെൻഷന് സാക്ഷിയാകുന്ന ആസുലഭ നിമിഷങ്ങളിൽ നമ്മുടെ എം.എ യൂസഫലിയും എത്തുന്നത് കാലം കാത്ത് വെക്കുന്ന കരുണ ആയിരിക്കാം. പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി.

എം.എ യൂസഫലിയെ പറ്റി പറയുബോൾ ഒരിടത്തും ആമുഖം ആവശ്യമില്ലാത്ത മലയാളി. രാഷ്ട്രപതി മുതല്‍ സാധാരണക്കാരന് വരെ ഈ പേര് പരിചിതം. ഗൾഫ് നാടുകളിലെ രാജസദസുകളിൽ എവർക്കും പ്രിയങ്കരൻ. ഗള്‍ഫ് നാടുകളിലെന്ന പോലെ നാട്ടിലെയും മലയാളികളില്‍ വലിയൊരു ഭാഗം യൂസഫലിയില്‍ ഒരു രക്ഷിതാവിനെ കാണുന്നു. ജനനേതാക്കളും ഭരണാധികാരികളുമെല്ലാം ഇതില്‍ പെടും. അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ അവരുടെ പ്രയാസങ്ങളോ ആവശ്യങ്ങളോ എത്തിച്ചുകഴിഞ്ഞാല്‍ എന്തെങ്കിലും പരിഹാരം ഉണ്ടാവുമെന്ന് അവര്‍ വിശ്വസിക്കുന്നു. ആ വിശ്വാസമാകട്ടെ അനുഭവങ്ങളിലൂടെയും കേട്ടറിവുകളിലൂടെയും അവര്‍ക്ക് ബോധ്യപ്പെട്ട കാര്യമാണ്. സ്വപ്രയത്‌നത്തിലൂടെ ലോകമറിയുന്ന ബിസിനസ്സുകാരൻ എന്നതിലുപരി പ്രശസ്തനായ ഒരു ജീവകാരുണ്യപ്രവര്‍ത്തകൻ കൂടിയാണ് അദ്ദേഹം.

43 രാജ്യങ്ങളില്‍ നിന്നുള്ള 65,000-ല്‍ പരം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മനുഷ്യന്‍ എന്ന നിലയില്‍ അത്രയോ അതിലേറെയോ കുടുംബങ്ങളുടെ നാഥന്‍ കൂടിയായി മാറുന്നു അദ്ദേഹം എല്ലാവര്‍ക്കും പൊതുസ്വീകാര്യനാവുന്ന തണല്‍മരമാണ്. അനവധി നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും എല്ലാറ്റിനും ദൈവത്തിന് നന്ദി പറയാനും അദ്ദേഹം മറക്കുന്നില്ല.

പതിനെട്ടാമത്തെ വയസിൽ 1973 ഡിസംബർ 26ന് ദുംറ എന്ന കപ്പലിൽ ദുബായിലേക്ക് ആദ്യ യാത്ര നടത്തിയ യൂസഫലി പൊള്ളുന്ന പകൽച്ചൂടും വിറയ്ക്കുന്ന തണുപ്പും അതിജീവിച്ച് ദുബായിൽ ജീവിതമാരംഭിച്ചു ബിസ്സിനസ്സിലൂടെ സ്വന്തം സാമ്രാജ്യം കെട്ടിയുയർത്തിയ അദ്ദേഹം മൂല്യങ്ങളാണ് എന്നും ബിസിനസ് വിജയത്തിൻ്റെ അടിത്തറ എന്ന് വിശ്വസിച്ചു പോരുന്നു.

ലോക രാജ്യങ്ങളിലെ വ്യവസായ പ്രമുഖൻ എന്ന പേരിലും അറിയപ്പെടുന്ന യൂസഫലിക്ക് 2005-ൽ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരവും 2008-ൽ പത്മശ്രീ പുരസ്കാരവും ലഭിച്ചു. ലോകത്തിലെ ശതകോടിശ്വരന്മാരിൽ ഒരാളായ യൂസഫലി ഫോബ്സിൻ്റെ ലോക സമ്പന്നരുടെ പട്ടികയിലും ഇടം നേടി.

ലോകം അത്ഭുതത്തോടെ നോക്കിക്കാണുന്ന നമ്മളെ പോലെ പ്രവാസ ജീവിതം നയിച്ച് നമുക്ക് മാതൃക ജീവിതം നയിക്കുന്ന പത്മശ്രീ എം.എ യൂസഫലിയെ ഫൊക്കാന കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണിയും എക്സിക്യൂട്ടീവ് ടീമും അറിയിച്ചു.

More Stories from this section

family-dental
witywide