
മകരവിളക്ക് ദിനത്തിൽ ശബരിമല സന്നിധാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി. മകരവിളക്ക് ദിനത്തിൽ 35,000 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് പ്രവേശനം. ജനുവരി 13 ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും മാത്രം പ്രവേശനം അനുവദിക്കും
മകരവിളക്ക് ദിനത്തിൽ രാവിലെ പത്തുമണിക്ക് ശേഷം നിലയ്ക്കലിൽ നിന്നും ആരെയും പമ്പയിലേക്ക് കടത്തിവിടില്ല. 11 മണി കഴിഞ്ഞാൽ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ആരെയും കടത്തിവിടാൻ പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. മകരവിളക്ക് സമയം 6 മുതൽ 7 വരെ അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകർക്ക് പ്രവേശനം അനുവദിക്കും. സന്നിധാനത്ത് ഒരു സ്ഥാപനത്തിൽ നിന്നുള്ള രണ്ട് പേർക്ക് മാത്രം പ്രവേശനം അനുവദിക്കുക. മകരവിളയ്ക്ക് സമയം കേബിളുകൾ ട്രൈപോടുകൾ എന്നിവ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്.
Makaravilak: High Court imposes strict restrictions on Sabarimala














