‘മക്കള്‍ മേടൈ’; പുതിയ സോഷ്യല്‍ മൂവ്‌മെന്റുമായി രജിനികാന്തിന്റെ ഭാര്യ ലത

പുതിയ സോഷ്യല്‍ മൂവ്‌മെന്റുമായി രജനികാന്തിന്റെ ഭാര്യ ലത. മക്കള്‍ മേടൈ എന്ന് പേരിൽ ആരംഭിച്ച മൂവ്‌മെന്റിൽ ആർക്കും ഭാഗമാകാമെന്ന് ലത രജനികാന്ത് പറഞ്ഞു. ബിജെപി വിട്ട കെ അണ്ണാമലൈ, പുതിയ സംഘടന പ്രഖ്യാപനത്തിനിടെ രജനികാന്തിന്റെ പേര് പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലത രജനികാന്ത് സമൂഹമാധ്യമത്തിലൂടെ പുതിയ സോഷ്യല്‍ മൂവ്‌മെൻ്റിൻ്റെ കാര്യം അറിയിച്ചിരിക്കുന്നത്.

ഇന്ന് അണ്ണാമലൈ തന്റെ സോഷ്യല്‍ മൂവ്‌മെന്റുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രജനരജനികാന്തുമായുള്ള ബന്ധത്തെ കുറിച്ച് പ്രതികരിച്ചിരുന്നു. രജനികാന്തിന്റെ ആശിര്‍വാദത്തോടെയായിരുന്നു താന്‍ ബിജെപിയിലേക്ക് എത്തിയതെന്നതുള്‍പ്പടെ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്ടിലെ സാധാരണക്കാരന് വേണ്ടിയാണ് പുതിയ നീക്കമെന്നാണ് അണ്ണാമലൈ പറയുന്നത്. ബിജെപിയില്‍ നില്‍ക്കുമ്പോള്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നുപറഞ്ഞിരുന്നു.

2020ല്‍ ആരംഭിച്ച വി ദ ലീഡര്‍ എന്ന സമൂഹമാധ്യമ കൂട്ടായ്മയാണ് സംഘടനാ പ്രവര്‍ത്തനത്തിനായി ഇപ്പോള്‍ ഉപയോഗിക്കുക. ഇതിന് കീഴില്‍ ദി മൂവ്‌മെന്റ് ബിലോങ്‌സ് ടു ദി പീപ്പിള്‍ എന്ന പേജാണ് സംഘടനയില്‍ ചേരാനുള്ള ലിങ്കായി നല്‍കിയിട്ടുള്ളത്. ആദ്യമണിക്കൂറുകളില്‍ തന്നെ അഞ്ച് ലക്ഷത്തില്‍ അധികം പേര്‍ സംഘടനയില്‍ അംഗങ്ങളായി. എന്നാല്‍, ലത രജനികാന്തിൻ്റെ പുതിയ നീക്കത്തിലൂടെ അണ്ണാമലൈ തുടങ്ങിയ മൂവ്‌മെന്റിന്റെ ഭാഗമല്ല രജനികാന്ത് എന്ന സൂചനയാണ് നല്‍കുന്നത്.

‘Makkal Medai’; Rajinikanth’s wife Latha launches new social movement

More Stories from this section

family-dental
witywide