‘മലബാര്‍ മിസ്റ്ററി’; സംസ്ഥാന സര്‍ക്കാര്‍ വിപണിയിലിറക്കുന്ന മദ്യത്തിന് പേരായി

സംസ്ഥാന സര്‍ക്കാര്‍ ജവാന് ശേഷം നേരിട്ട് വിപണിയിലിറക്കുന്ന മദ്യത്തിന് പേര് ഇട്ടതായി സൂചന. മലബാര്‍ ഡിസ്റ്റിലറീസ് ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡിക്ക് മലബാര്‍ മിസ്ട്രി എന്നാണ് പേരിട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. 21 ന് ഉദ്ഘാടനം ചെയ്യുന്ന മലബാര്‍ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് വേദിയില്‍ ബ്രാന്‍ഡിന്റെ പേര് പ്രഖ്യാപിക്കും. മദ്യത്തിന് പൊതുജനങ്ങള്‍ നാല്‍പതിനായിരത്തോളം പേരുകള്‍ നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍, സാങ്കേതിക തടസം കാരണം വകുപ്പ് തന്നെ പേര് നിശ്ചയിക്കുകയായിരുന്നു. ഇതിന്റെ ലേബല്‍ വര്‍ക്ക് ഉള്‍പ്പടെ ആരംഭിച്ചുവെന്നാണ് എക്‌സൈസില്‍ നിന്നുള്ള റിപ്പോർട്ടുകൾ. മദ്യത്തിന് പേരും ലോഗോയും നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ നല്‍കുമെന്ന ബെവ്കോ പരസ്യം മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നൽകിയതിനെ തുടർന്ന് വിവാദമായിരുന്നു.

തുടർന്ന് മദ്യത്തിന് പേര് നല്‍കുന്നതിനായി സംഘടിപ്പിച്ച മത്സരം ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു.വിഷയത്തില്‍ മദ്യത്തിന് പേരിടല്‍ മത്സരത്തെക്കുറിച്ച് തങ്ങള്‍ക്ക് യാതൊരു അറിവോ വിവരമോ ഇല്ലെന്നാണ് ബെവ്കോ കോടതിയെ അറിയിച്ചത്. പിന്നാലെ എല്ലാ നടപടികളും സ്റ്റേ ചെയ്ത കോടതി, കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് 12-ലേക്ക് മാറ്റി.

‘Malabar Mystery’; The name of the liquor launched by the state government

More Stories from this section

family-dental
witywide