നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഉത്തർപ്രദേശിൽ മലയാളി പാസ്റ്ററെ അറസ്റ്റ് ചെയ്തു, അറസ്റ്റിലായത് തിരുവനന്തപുരം സ്വദേശി ജോസ് തോമസ്

ഉത്തർപ്രദേശിലെ സിക്കന്തർപൂരിൽ നിർബന്ധിത മതപരിവർത്തനം നടത്തിയെന്നാരോപിച്ച് മലയാളി പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ ജോസ് തോമസാണ് പിടിയിലായത്. ആളുകൾക്ക് പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവർത്തനത്തിന് പ്രേരിപ്പിച്ചുവെന്നും ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചുവെന്നും ചൂണ്ടിക്കാട്ടി ബജ്‌റംഗ്ദൾ ജില്ലാ കോ-ഓർഡിനേറ്റർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

കുറച്ചുദിവസങ്ങളായി സിക്കന്തർപൂരിലെ അഞ്ചാം നമ്പർ വാർഡിൽ താമസിച്ച് വരികയായിരുന്നു പാസ്റ്റർ ജോസ് തോമസ്. ഇയാൾ താമസിച്ചിരുന്ന മുറിയിൽ നിന്ന് മതപരമായ പുസ്തകങ്ങളും മറ്റ് രേഖകളും പോലീസ് പിടിച്ചെടുത്തു. നേരത്തെ ബിഹാറിലെ പട്നയിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് യുപി പോലീസ് അറിയിച്ചു.

Malayalam Pastor Arrested in UP Over Forced Religious Conversion Charges

More Stories from this section

family-dental
witywide