അമേരിക്കയിൽ മലയാളി പൊലീസ് ഉദ്യോഗസ്ഥന് ആദരം; ധീരതയ്ക്കുള്ള ഉന്നത പൊലീസ് ബഹുമതി സ്വന്തമാക്കി ആന്റണി പടിയറ

ഷിക്കാഗോ: മലയാളി പൊലീസ് ഉദ്യോഗസ്ഥൻ ആന്‍റണി പടിയറ ധീരതക്കുള്ള പൊലീസ് ഡിപ്പാർട്ട്മെന്‍റ് അംഗീകാരത്തിന് അർഹനായി. തോക്കുമായി ഒരു വീട്ടിൽ അതിക്രമിച്ചു കയറിയ ആക്രമിയെ നേരിട്ട് കീഴ്പ്പെടുത്തിയതിനാണ് ആന്‍റണിക്ക് അംഗീകാരം നൽകിയത്. ഷിക്കാഗോയുടെ നോർത്ത് സബേർബായ ആർലിംഗ്ടൺ ഹൈറ്റ്സ് വില്ലേജ് ഹാളിൽ നടന്ന ചടങ്ങിൽ ആന്റണിയെ അംഗീകാരം നൽകി ആദരിച്ചു.

ആർലിംഗ്ടൺ ഹൈറ്റ്സ് പൊലീസ് ഡിപ്പാർട്ട്മെന്‍റിൽ കഴിഞ്ഞ പന്ത്രണ്ട് വർഷക്കാലമായി ആന്‍റണി പടിയറ ജോലി ചെയ്ത് വരികയാണ്. ഭാര്യ ഷെറിൽ. രണ്ട് കുട്ടികളുണ്ട്. സെബാസ്റ്റ്യൻ പടിയറയും റോസിയും ആണ് ആന്‍റണിയുടെ മാതാപിതാക്കൾ. ഷിക്കാഗോയിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകൻ പീറ്റർ കുളങ്ങരയുടെയും സാലികുട്ടിയുടെയും മകളാണ് ഷെറിൽ. മലയാളിയായ പൊലീസ് ഉദ്യോഗസ്ഥന് ലഭിച്ച ധീരതക്കുള്ള ഈ അംഗീകാരത്തിൽ ഷിക്കാഗോയിലെ മലയാളി സമൂഹം ആഹ്ലാദത്തിലാണ്.

Malayali Police Officer Antony Padiyara Honored for Bravery in Chicago

More Stories from this section

family-dental
witywide