മലയാളിയായ ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന ‘ദ കേരള സ്റ്റോറി 2’ ട്രെയിലറിനെ അതിരൂക്ഷമായി വിമർശിച്ചും പരിഹസിച്ചും മലയാളികൾ. ട്രെയിലറിലെ രംഗത്തിനാണ് കയ്യും കണക്കുമില്ലാതെ ട്രോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്രെയിലറിൽ കമന്റുമായി എത്തിയിരിക്കുന്നവരിൽ ഭൂരിഭാഗം പേരും മലയാളികളാണ്. ബീഫ് കഴിക്കുന്നതിലും നല്ലത് പട്ടിണി കിടന്ന് മരിക്കുന്നതാണ് എന്നാണ് ഈ രംഗത്തിലെ കഥാപാത്രത്തിൻ്റെ ഡയലോഗ്. ഇതും ട്രോളിന് കാരണമായി.
ബീഫ് കഴിക്കുന്ന രംഗം ചെയ്യാൻ ആളെ ആവശ്യമുണ്ടെങ്കിൽ അറിയിക്കണമെന്നും നിർബന്ധിക്കാതെ തന്നെ അത് കഴിക്കാം എന്നുമാണ് ഭൂരിഭാഗം കമന്റുകളും. പൊറോട്ടയാണ് ബീഫിന്റെ ഏറ്റവും നല്ല കോമ്പിനേഷനെന്നും പ്രതികരിച്ചവരുണ്ട്. പൊറോട്ട ഇല്ലാതെ എങ്ങനെയാണ് ബീഫ് കഴിക്കുക?’, ‘ഇവിടെ ആളുകൾക്ക് കഴിക്കാൻ തികയുന്നില്ല’, ‘ഈ പടം റിലീസ് ചെയ്യുന്ന തിയേറ്ററുകൾക്ക് മുന്നിൽ ബീഫ് ഫെസ്റ്റ് നടത്തണം’, ‘ഇന്ത്യയിൽ രണ്ട് കേരളമുണ്ടോ എന്ന് സംശയം തോന്നുന്നു’, ‘ ഞങ്ങൾ മലയാളികളാരും വീട്ടിൽ ഹിന്ദി സംസാരിക്കാറില്ല’, ‘ബീഫ് കറിയുടെ കൂടെ പൊറോട്ടയോ പഴംപൊരിയോ കൂടി കഴിക്കണം’, ‘ ഇതെഴുതിയവർ കേരളം കണ്ടിട്ടില്ലെന്ന് ഉറപ്പായി’ എന്നെല്ലാമാണ് മലയാളികളുടെ പ്രതികരണങ്ങൾ.
ആദ്യഭാഗത്തെപ്പോലെ കേരളത്തെ മോശമായി ചിത്രീകരിക്കുകയും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ആവർത്തിക്കുകയുമാണ് രണ്ടാം ഭാഗവും ചെയ്യുന്നതെന്നാണ് കമൻ്റുകൾ. 2026 ഫെബ്രുവരി 27-നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. ദേശീയ പുരസ്കകാര ജേതാവായ കാമാഖ്യ നാരായണ സിംഗ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖങ്ങളാണ് സിനിമയിൽ മുഖ്യവേഷങ്ങളിൽ എത്തുന്നത്.
Malayalis troll Kerala Story 2; What’s the price of beef! You should eat gourd or fruit puree with beef curry











