“കടുത്ത ഞെട്ടൽ”അജിത് പവാറിൻ്റെ വിമാനാപകടത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് മമത ബാനർജി

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ വിയോഗത്തിൽ ശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കടുത്ത ഞെട്ടൽ രേഖപ്പെടുത്തുകയും അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇന്ന് രാവിലെ മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് പോയ സ്വകാര്യ ജെറ്റ് വിമാനം ലാൻഡിംഗിനിടെ തകരുകയും തീപിടിക്കുകയും ചെയ്തായിരുന്നു അജിത് പവാറിൻ്റെ മരണം സംഭവിച്ചത്.

“അജിത് പവാറിൻ്റെ ആകസ്മിക മരണത്തിൽ ഞാൻ അഗാധമായി ഞെട്ടിപ്പോയി! മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും സഹയാത്രികരും ഇന്ന് രാവിലെ ബാരാമതിയിലുണ്ടായ ഒരു വിനാശകരമായ വിമാനാപകടത്തിൽ മരിച്ചു, എനിക്ക് വളരെയധികം നഷ്ടബോധം തോന്നുന്നു,” മമത സമൂഹമാധ്യമത്തിൽ കുറിച്ചു. പവാർ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട്, അപകടത്തിൽ അന്വേഷണം നടത്തണമെന്നും തൃണമൂൽ നേതാവ് മമത ആവശ്യപ്പെട്ടു.

അപകടത്തിൽ അജിത് പവാറിനെ കൂടാതെ അദ്ദേഹത്തിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥൻ, രണ്ട് പൈലറ്റുമാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും കൊല്ലപ്പെട്ടു. അപകടത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിന്നാലെയാണ് മമത ബാനർജിയും സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്.

Mamata Banerjee demands thorough investigation into Ajit Pawar’s plane crash

More Stories from this section

family-dental
witywide