ന്യൂയോർക്ക് സിറ്റി കൗൺസിൽ ജീവനക്കാരനെ ഐസിഇ തടഞ്ഞുവെച്ചതിൽ രോഷാകുലനായി മംദാനി; മോചനം ആവശ്യപ്പെട്ട് പ്രതിഷേധം

ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ നടന്ന പതിവ് ഇമിഗ്രേഷൻ നടപടിക്കിടെ ന്യൂയോർക്ക് സിറ്റി കൗൺസിൽ ജീവനക്കാരനെ ഫെഡറൽ ഇമിഗ്രേഷൻ അതോറിറ്റിയായ ICE തടങ്കലിൽ എടുത്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തെ ഗുരുതരമായ സർക്കാർ അതിക്രമമെന്ന് ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി വിശേഷിപ്പിച്ചു. ജനാധിപത്യത്തെയും നഗരത്തിന്റെ മൂല്യങ്ങൾക്കെതിരെയുള്ള ആക്രമണമാണിതെന്ന് പറഞ്ഞ മംദാനി ജീവനക്കാരനെ അടിയന്തരമായി മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അറസ്റ്റിനെ ന്യായീകരിച്ചു. യുഎസിൽ നിയമവിരുദ്ധമായി താമസിക്കുന്നയാളാണെന്നും, ആക്രമണക്കേസിൽ അറസ്റ്റുൾപ്പെടെ ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പ്രതിയെ സംബന്ധിച്ച് വകുപ്പ് വ്യക്തമാക്കി. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.2017-ൽ ബി–2 ടൂറിസ്റ്റ് വിസയിൽ അമേരിക്കയിൽ പ്രവേശിച്ച വ്യക്തിക്ക് ആ വർഷം തന്നെ രാജ്യം വിടേണ്ടതായിരുന്നുവെന്നും രാജ്യത്ത് തുടരാൻ നിയമവകാശമില്ലായിരുന്നുവെന്നും DHS വക്താവ് അറിയിച്ചു.

ഇമിഗ്രേഷൻ നടപടിക്കിടെയാണ് ജീവനക്കാരനെ തടങ്കലിലാക്കിയതെന്നും ഒക്ടോബർ വരെ രാജ്യത്ത് തുടരാനുള്ള നിയമാനുമതി ജീവനക്കാരന് ഉണ്ടെന്നും സിറ്റി കൗൺസിൽ സ്പീക്കർ ജൂലി മെനിൻ പറഞ്ഞു. എല്ലാ നിയമനടപടികളും പാലിച്ച ജീവനക്കാരനെയാണ് തടങ്കലിലാക്കി എന്ന് കൗൺസിൽ ആരോപിച്ചു. എന്നാൽ സ്വകാര്യതാ കാരണങ്ങളാൽ പേര് പുറത്തുവിട്ടിട്ടില്ല. ഏകദേശം ഒരു വർഷമായി ഡാറ്റാ അനലിസ്റ്റായി പ്രവർത്തിക്കുന്ന കേന്ദ്ര സ്റ്റാഫ് അംഗമാണെന്ന് അറിയിച്ചു.

കോൺഗ്രസ് അംഗം ഡാൻ ഗോൾഡ്മാൻ, വെനിസ്വേലൻ വംശജനായ ജീവനക്കാരൻ ജോലി അനുമതിയുള്ള നിയമം പാലിക്കുന്ന കുടിയേറ്റക്കാരനാണെന്ന് പറഞ്ഞു. കുടിയേറ്റത്തിൻ്റെ കാര്യമൊഴികെ അറസ്റ്റിന് മറ്റ് കാരണമില്ലെന്നു അദ്ദേഹം വ്യക്തമാക്കി. എന്നാൽ ജീവനക്കാരന് ജോലി ചെയ്യാൻ അനുമതിയില്ലായിരുന്നുവെന്നു DHS നിലപാട്. മാനഹട്ടനിലെ തടങ്കൽ കേന്ദ്രത്തിലേക്ക് ജീവനക്കാരനെ മാറ്റിയതായി റിപ്പോർട്ട്. കുടുംബവുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ICE-യുമായി സമ്പർക്കത്തിലായതായും ഗോൾഡ്മാൻ പറഞ്ഞു.

സംഭവത്തിൽ ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസും ഗവർണർ കാത്തി ഹോക്കുലും കടുത്ത വിമർശനവുമായി രംഗത്തെത്തി. പതിവ് കോടതി ഹാജരുകളിൽ ആളുകളെ തടങ്കലിലാക്കുന്നത് സുരക്ഷ വർധിപ്പിക്കില്ലെന്നും ഭയം വിതറുകയും വിശ്വാസം തകർക്കുകയും ചെയ്യുന്നതാണെന്നും ഗവർണർ അഭിപ്രായപ്പെട്ടു.

Mamdani Furious Over ICE Detention of New York City Council Employee; Protest demanding release

More Stories from this section

family-dental
witywide