പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും നന്ദി പറഞ്ഞ് മമ്മൂട്ടി

പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും നന്ദി പറഞ്ഞ് മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്. മാതൃരാജ്യത്തിനു നന്ദി….‘പത്മഭൂഷൻ’ സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയ മികവിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇന്നലെ മമ്മൂട്ടി ഏറ്റുവാങ്ങിയിരുന്നു. പുരസ്‌കാരങ്ങള്‍ കലാകാരനെ സംബന്ധിച്ച് എപ്പോഴും പ്രോത്സാഹനമാണെന്നും പ്രത്യേക പരാമര്‍ശം നേടിയ ആസിഫലിയും ടൊവിനോയുമൊക്കെ തന്നെക്കാള്‍ ഒരു മില്ലീ മീറ്റര്‍ പോലും താഴെയല്ലെന്നും പ്രായത്തില്‍ മുതിര്‍ന്നയാള്‍ ആയതിനാല്‍ തനിക്ക് അവാര്‍ഡ് നല്‍കിയതാകാമെന്നും ചടങ്ങിൽ മമ്മൂട്ടി പറഞ്ഞു.

റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി കഴിഞ്ഞദിവസമായിരുന്നു പദ്‌മ ബഹുമതികൾ പ്രഖ്യാപിച്ചത്. മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, ജസ്റ്റിസ് കെ.ടി. തോമസ്, ജന്മഭൂമി മുൻ പത്രാധിപരും ആർഎസ്എസിന്റെ ആദ്യകാല നേതാക്കളിലൊരാളുമായ പി. നാരായണൻ എന്നിവർക്ക് പദ്‌മവിഭൂഷൺ ലഭിച്ചു. പദ്‌മവിഭൂഷൺ ബഹുമതിക്ക് അർഹരായ മമ്മൂട്ടിയടക്കമുള്ള അഞ്ചുപേരിൽ മൂന്നുപേരും മലയാളികളായിരുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിക്കൊപ്പം പുരസ്കാരം പങ്കിട്ടു.

Mammootty thanks the country, people and government for honouring him with the Padma Bhushan award

More Stories from this section

family-dental
witywide