അമേരിക്കൻ ആക്രമണത്തിൽ ഇറാന്‍റെ വേദനയേറുന്നു, ഖമനെയിയുടെ ഭാര്യ മൻസൂറ ഖൊജസ്തേയും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ ഭാര്യ മൻസൂറ ഖൊജസ്തേ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഇസ്രായേൽ – യുഎസ് സഖ്യം നടത്തിയ സംയുക്ത ആക്രമണത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. അമേരിക്കയുടെ ‘എപ്പിക് ഫ്യൂറി’ എന്ന സൈനിക നീക്കത്തിലാണ് ഖമനെയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ഖമനെയിയുടെ മകൾ, പേരക്കുട്ടി, മരുമകൻ, മരുമകൾ എന്നിവരും നേരത്തെ ഇതേ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇറാനിയൻ ടിവിയായ പ്രസ് ടിവിയാണ് ഈ ദാരുണ വാർത്ത പുറത്തുവിട്ടത്.

ഖമനെയിയുടെ വധത്തിന് പിന്നാലെ ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴു ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്റെ മുൻനിര നേതാക്കളും പ്രതിരോധ മന്ത്രിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതോടെ രാജ്യം വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. അന്താരാഷ്ട്ര തലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഈ സൈനിക നടപടി പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിപ്പിച്ചിരിക്കുകയാണ്. ഖമനെയിയുടെ കുടുംബാംഗങ്ങളുടെ കൂടി വേർപാടോടെ ഇറാന്റെ വിലാപം ഇരട്ടിയായിരിക്കുകയാണ്.

Mansoura Khojasteh, Wife of Ayatollah Khamenei, Killed; Iranian Media Confirms Death

More Stories from this section

family-dental
witywide