ട്രംപിന് നൊബേൽ കൈമാറാമെന്ന മരിയ കൊറിന മച്ചാഡോയുടെ സൂചന; നോബൽ സമാധാന പുരസ്കാരം കൈമാറ്റം ചെയ്യാനോ പിൻവലിക്കാനോ കഴിയില്ലെന്ന് നോർവീജിയൻ നോബൽ ഇൻസ്റ്റിറ്റ്യൂട്ട്

ഓസ്ലോ: ഒരിക്കൽ സമ്മാനിച്ച നോബൽ സമാധാന പുരസ്കാരം മറ്റൊരാൾക്ക് കൈമാറുകയോ പിൻവലിക്കുകയോ പങ്കിടുകയോ ചെയ്യാൻ കഴിയില്ലെന്ന് നോർവീജിയൻ നോബൽ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. 2025-ലെ പുരസ്കാരം ലഭിച്ചാൽ അത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നൽകാമെന്ന സൂചന വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ നൽകിയതിനെ തുടർന്നാണ് പ്രതികരണം.

നോബൽ ഫൗണ്ടേഷന്റെ നിയമങ്ങൾ പ്രകാരം നോബൽ അവാർഡിനുള്ള തീരുമാനങ്ങൾ അന്തിമവും സ്ഥിരവുമാണെന്നും അപ്പീൽ ചെയ്യാൻ സംവിധാനമില്ലെന്നുമാണ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയത്. പുരസ്കാരം ലഭിച്ച ശേഷം ജേതാക്കൾ പറയുന്നതിനെക്കുറിച്ച് അവാർഡ് കമ്മിറ്റികൾ പ്രതികരിക്കാറില്ലെന്നും ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ഒരു നോബൽ അവാർഡ് പ്രഖ്യാപിച്ചുകഴിഞ്ഞാൽ അത് പിൻവലിക്കുകയോ കൈമാറ്റം ചെയ്യുകയോ പങ്കിടുകയോ ചെയ്യാൻ കഴിയില്ല. തീരുമാനം ശാശ്വതമാണ് എന്നാണ് പുറത്തുവന്നിരിക്കുന്ന പ്രസ്താവന. ഈ ആഴ്ച ഫോക്സ് ന്യൂസിലുണ്ടായ അഭിമുഖത്തിൽ ട്രംപിന് സമാധാന പുരസ്കാരം നൽകാമോ എന്ന ചോദ്യത്തിന് മച്ചാഡോ “ഇനിയും അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല” എന്നാണ് മറുപടി നല്‍കിയത്.

അതേസമയം, നോബൽ പുരസ്കാരം നേടാനുള്ള ആഗ്രഹം പലപ്പോഴും പ്രകടിപ്പിച്ചിട്ടുള്ള ട്രംപ്, മച്ചാഡോ നൽകുകയാണെങ്കിൽ അത് സ്വീകരിക്കുന്നത് ബഹുമാനമായി കാണുന്നതായും പറഞ്ഞിരുന്നു.

Maria Corina Machado hinted that Trump could hand over the Nobel; The Norwegian Nobel Institute says that the Nobel Peace Prize cannot be transferred or revoked

More Stories from this section

family-dental
witywide