ട്രംപ് കാനഡയെ 51-ാം സംസ്ഥാനമായി പരിഹസിക്കുകയും താരിഫ് ഭീഷണികൾ ഉയർത്തുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യ സന്ദർശിക്കാനൊരുങ്ങി മാർക്ക് കാർണി

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കാനഡയെ “51-ാം സംസ്ഥാനമായി” പരിഹസിക്കുകയും താരിഫ് ഭീഷണികൾ ഉയർത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്നു. ഇന്ത്യ-കാനഡ ബന്ധം ശക്തിപ്പെടുത്തുന്നതിനും വ്യാപാരം, ഊർജം, കൃത്രിമ ബുദ്ധി (AI) തുടങ്ങിയ മേഖലകളിൽ പുതിയ കരാറുകൾ ലക്ഷ്യമിടുന്നതിനുമാണ് ഈ സന്ദർശനം. കാനഡ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം, കാർണി വ്യാഴാഴ്ച രാവിലെ 10 മണിക്ക് (ഇന്ത്യൻ സമയം രാത്രി 8.30) യാത്ര തിരിക്കും. മാർച്ച് 2-ന് ഇന്ത്യ സന്ദർശനം അവസാനിക്കും.

ഇന്ത്യയിലേക്കുള്ള യാത്രയാണ് കാർണിയുടെ വിദേശ സന്ദർശനത്തിലെ ആദ്യ ഘട്ടം. മുംബൈയിൽ ആരംഭിക്കുന്ന സന്ദർശനം തുടർന്ന് ന്യൂഡൽഹിയിലേക്ക് നീങ്ങും. തുടർന്ന് അദ്ദേഹം ഓസ്‌ട്രേലിയയിലേക്കും ജപ്പാനിലേക്കും പോകും. മാർച്ച് 2-ന് ഓസ്‌ട്രേലിയയിലേക്ക് യാത്രതിരിക്കും. ന്യൂഡൽഹിയിൽ കാർണി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വ്യാപാരം, ഊർജം, സാങ്കേതിക വിദ്യ, AI, പ്രതിഭ വികസനം, സംസ്കാരം, പ്രതിരോധം എന്നീ മേഖലകളിൽ ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വിപുലപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ച നടക്കും. ഇരു രാജ്യങ്ങളിലുമുള്ള ബിസിനസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കാനഡയിൽ നിക്ഷേപ സാധ്യതകൾ കണ്ടെത്തുകയും പുതിയ പങ്കാളിത്തങ്ങൾ രൂപീകരിക്കുകയും ചെയ്യുന്നതും സന്ദർശന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.

2023 സെപ്റ്റംബറിൽ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്നാരോപിച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇന്ത്യ ഈ ആരോപണം ശക്തമായി നിഷേധിച്ചിരുന്നു. തുടർന്ന് കാനഡ ആറു ഇന്ത്യൻ ഉദ്യോഗസ്ഥരെ പുറത്താക്കുകയും ഇന്ത്യയും സമാന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. 2025 ജൂണിൽ നടന്ന G7 Leaders’ Summit സമ്മേളനത്തിനിടെ കാർണി-മോദി കൂടിക്കാഴ്ച നടന്നത് ബന്ധം പുനഃസ്ഥാപിക്കുന്നതിലെ ആദ്യ നീക്കമായി കണക്കാക്കപ്പെട്ടു. പിന്നീട് ജോഹന്നാസ്ബർഗിൽ നടന്ന G20 Summit സമ്മേളനത്തിലും ഇരുവരും വീണ്ടും കൂടിക്കാഴ്ച നടത്തി.

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) സംബന്ധിച്ച് പുതിയ ചർച്ചകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.കാർണിയുടെ ഈ സന്ദർശനം എട്ട് വർഷത്തിനിടെ ഒരു കാനഡ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഇന്ത്യ സന്ദർശനവുമാണ്. 2018 ഫെബ്രുവരിയിൽ ജസ്റ്റിൻ ട്രൂഡോ ഇന്ത്യ സന്ദർശിച്ചിരുന്നുവെങ്കിലും ആ സന്ദർശനം വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. അതേസമയം, അമേരിക്കയുമായുള്ള വ്യാപാര ബന്ധം വൈവിധ്യമാർന്നതാക്കാനുള്ള ശ്രമത്തിന്റെയും ഭാഗമാണ് കാർണിയുടെ ഇന്ത്യ-ഓസ്‌ട്രേലിയ-ജപ്പാൻ സന്ദർശനം. ട്രംപ് കാനഡയിൽ നിന്നുള്ള ഇറക്കുമതി സാധനങ്ങൾക്ക് 100 ശതമാനം ടാരിഫ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

കാനഡയെ “51-ാം സംസ്ഥാനമാക്കാം” എന്ന പ്രസ്താവനയിലൂടെ ഇരുരാജ്യങ്ങൾക്കിടയിലെ സംഘർഷം കൂടുതൽ രൂക്ഷമായി.ഇന്ത്യയിലെ കാനഡ ഹൈക്കമ്മീഷണർ ദിനേശ് പട്‌നായിക്ക് പ്രകാരം, ഇന്ത്യയിലേക്കുള്ള യുറേനിയം കയറ്റുമതി വർധിപ്പിക്കുന്ന കരാറും ഈ സന്ദർശനത്തിൽ പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യ-കാനഡ ബന്ധം പുതുക്കിപ്പണിയുന്നതിനും വ്യാപാര-രാഷ്ട്രീയ ബന്ധം ശക്തിപ്പെടുത്തുന്നതിനും നിർണായകമായ സന്ദർശനമായി കാർണിയുടെ ഇന്ത്യ യാത്ര വിലയിരുത്തപ്പെടുന്നു.

Mark Carney set to visit India after Trump mocks Canada as 51st state, raises tariff threats

More Stories from this section

family-dental
witywide