ഇലോൺ മസ്കിന്റെ പേരിൽ വിവാഹ വാഗ്ദാന തട്ടിപ്പ്; യുവതിയ്ക്ക് 16 ലക്ഷം രൂപ നഷ്ടമായി

ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ പേരിൽ വിവാഹ വാഗ്ദാനം നൽകിയ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടമായത് 16 ലക്ഷം രൂപ. മുംബൈയിലെ 40 കാരിയായ ഇൻഷുറൻസ് കമ്പനി ജീവനക്കാരിയായ യുവതിക്കാണ് പണം നഷ്ടമായത്. കല്യാണം കഴിക്കാമെന്നും വീസ ഉൾപ്പെടെ തരപ്പെടുത്തി അമേരിക്കയിൽ പോയി സുഖജീവിതം നയിക്കാമെന്നും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

യുവതി സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് ‘ഇലോൺ മസ്ക‌്’ പരിചയപ്പെട്ടത്. പിന്നീട് യുവതിക്ക് മറ്റൊരു ചാറ്റിങ് ആപ്പ് പരിചയപ്പെടുത്തുകയും അതുവഴി നിരന്തരം സംസാരിക്കുകയും ചെയ്താണ് ഇരുവരും അടുത്തതും കല്യാണം കഴിക്കാൻ തീരുമാനിച്ചതും. ഇതിനിടെ ‘മസ്ക‌്’ യുവതിയോട് ജെയിംസ് എന്നൊരാൾ കാണാൻ വരുമെന്നും വീസ ഉൾപ്പെടെയുള്ള കാര്യങ്ങൾ അയാൾ ശരിയാക്കുമെന്നും പറഞ്ഞു.

ആമസോൺ ഗിഫ്റ്റ് കാർഡുകൾ വഴിയാണ് ഇയാൾക്ക് യുവതി ഏകദേശം 14 ലക്ഷം നൽകിയത് പിന്നീട് പണമായി രണ്ട് ലക്ഷം കൂടി നൽകുകയുണ്ടായി. അമേരിക്കയിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്യണം എന്ന് പറഞ്ഞുകൊണ്ട് കുറച്ചുകൂടി തുക ആവശ്യപ്പെട്ടപ്പോഴാണ് യുവതിയ്ക്ക് സംശയം തോന്നിയത്.

തുടർന്ന് തുക കൈമാറാതെ വന്നപ്പോൾ അങ്ങനെയെങ്കിൽ കല്യാണവും നടക്കില്ല, യുഎസിലും പോകാനാവില്ലെന്ന് ‘മസ്കും’ ജെയിംസും മറുപടി പറഞ്ഞു. യുവതിയോട് സംസാരിക്കുന്നത് ‘ഇലോൺ മസ്ക് അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെ പണം നഷ്ടപ്പെട്ട വിവരം യുവതി മാതാപിതാക്കളോട് തുറന്നുപറയുകയായിരുന്നു. തട്ടിപ്പിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Marriage promise scam in the name of Elon Musk; Woman loses Rs 16 lakh

More Stories from this section

family-dental
witywide