വിവാഹിതരായ സ്ത്രീകള്‍ക്ക് മറ്റൊരു പുരുഷനെതിരെ വിവാഹ വാഗ്ഡാനം നല്‍കി പീഡിപ്പിച്ചു എന്ന കേസ് കൊടുക്കാനാവില്ല, സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹിതരായ സ്ത്രീകള്‍ക്ക് മറ്റൊരു പുരുഷനെതിരെ വിവാഹ വാഗ്ഡാനം നല്‍കി പീഡിപ്പിച്ചു എന്നു പറഞ്ഞ് ബലാത്സംഗ കേസ് കൊടുക്കാനാവില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി.

പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങൾ തകരുമ്പോൾ ക്രിമിനൽ നിയമസംവിധാനത്തെ ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി. വിവാഹിതയായ ഒരു സ്ത്രീ മറ്റൊരു പുരുഷനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് കാണിച്ച് അയാൾക്കെതിരെ ബലാത്സംഗക്കേസ് ഫയൽ ചെയ്യുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു.

ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. നിലവിൽ വിവാഹിതയായ ഒരു സ്ത്രീക്ക് നിയമപരമായി മറ്റൊരു വിവാഹം കഴിക്കാൻ സാധിക്കില്ല എന്നാണ്. അതിനാൽത്തന്നെ, വിവാഹ വാഗ്ദാനം നൽകി എന്ന കാരണം പറഞ്ഞ് ബലാത്സംഗക്കുറ്റം ചുമത്താൻ കഴിയില്ല. വാദത്തിന് വേണ്ടി ഒരു വിവാഹ വാഗ്ദാനം ഉണ്ടായിരുന്നു എന്ന് സമ്മതിച്ചാൽ പോലും, പരാതിക്കാരി തന്നെ വിവാഹത്തിന് അർഹയല്ലാത്ത സാഹചര്യത്തിൽ (നിലവിലെ വിവാഹം നിലനിൽക്കുന്നതിനാൽ) ആ വാഗ്ദാനത്തിന് നിയമപരമായ സാധുതയില്ല. ബന്ധം വഷളാകുമ്പോൾ പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് കാണിച്ച് ഒരു വനിതാ അഭിഭാഷക നൽകിയ പരാതിയിൽ സഹപ്രവർത്തകനായ അഭിഭാഷകനെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ ഉത്തരവിട്ടത്. പരാതി നൽകുമ്പോൾ സ്ത്രീ വിവാഹിതയായിരുന്നു എന്ന വസ്തുത കോടതി പരിഗണിച്ചു.

married woman who gets into a physical relationship with another man cannot file a rape case against him on the ground that she got into the sexual relationship on the promise of marriage.

More Stories from this section

family-dental
witywide