അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ ഒറാക്കിളിൽ കൂട്ടപ്പിരിച്ചുവിടൽ; എഐ ഡാറ്റാ സെൻ്ററുകൾ വിപുലീകരിക്കുന്നു

വാഷിങ്ടൺ: അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ ഒറാക്കിളിൽ 20000 മുതൽ 30000 പേർക്ക് ജോലി നഷ്ടമാകുമെന്ന് റിപ്പോർട്ടുകൾ. കമ്പനിയിലെ ഏകദേശം 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനി ആലോചിക്കുന്നതായി നിക്ഷേപക ബാങ്ക് ടിഡി കോവനെ ഉദ്ധരിച്ച് സിഐഒ റിപ്പോർട്ട് ചെയ്‌തു. എഐ ഡാറ്റാ സെൻ്ററുകൾ വിപുലീകരിക്കുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതിനായാണ് കൂട്ടപ്പിരിച്ചുവിടൽ എന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

2022ൽ 28.3 ബില്യൺ ഡോളറിന് സ്വന്തമാക്കിയ ഹെൽത്ത് കെയർ യൂണിറ്റ് സെന്ററിന്റെ ബിസിനസുകൾ ഉൾപ്പെടെ വിൽക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. എന്നാൽ ഒറാക്കിൾ ഇവ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ഏറ്റെടുത്തിരിക്കുന്ന ഐഐ പദ്ധതികൾ പൂർത്തിയാക്കാൻ ചെലവേറും എന്നതാണ് കമ്പനി നേരിടുന്ന പ്രധാന പ്രശ്ന‌ം. സാം ആൾട്ട്മാന്റെ ഓപ്പൺഎഐ ഉൾപ്പെടെയുള്ള പ്രധാന ക്ലയന്റുകൾക്കായി ഡാറ്റാ സെൻ്ററുകൾ നിർമ്മിക്കുന്ന പദ്ധതികൾ ഒറിക്കിൾ നടപ്പിലാക്കുന്നുണ്ട്.

ഒറാക്കിളിൻ്റെ ഡാറ്റാ സെന്റർ വിപുലീകരണത്തിന് ഏകദേശം 156 ബില്യൺ ഡോളർ മൂലധനച്ചെലവ് ആവശ്യമായി വരുമെന്നാണ് ടിഡി കോവൻ്റെ കണക്ക്. ഇത് കണ്ടെത്തുന്നതിനായി ആഭ്യന്തര ചെലവുകൾ കുറയ്ക്കാൻ ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി പദ്ധതിയിടുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Mass layoffs at American multinational company Oracle; AI data centers expanded

More Stories from this section

family-dental
witywide