ജി സുധാകരന് നൽകിയ പിന്തുണയിൽ പ്രതിഷേധിച്ച് ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി ‘ ഡിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പടെ രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ചാണ് രാജിവെച്ചത്. കുട്ടനാട്ടിൽ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് വിമത സ്ഥാനാർഥിയാകും. അമ്പലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സ്വതന്ത്ര സ്ഥാനാർഥിയാകും.
അതേസമയം, വാർത്താസമ്മേളനത്തിൽ മുൻ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് പൊട്ടിക്കരഞ്ഞു. സ്വാതന്ത്രനായി മത്സരിക്കുന്നത് വേദനയോടെ. നേതാക്കളെയോ പ്രസ്ഥാനത്തെയോ കുറ്റം പറയുന്നില്ല. കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുമെന്ന് നേതാക്കൾ ഉറപ്പ് നൽകി. വേദനയോടെയാണ് തീരുമാനമെടുത്തത്. കുട്ടനാട്ടിലെ ജനം എനിക്കൊപ്പം നിൽക്കുമെന്നും സജി ജോസഫ് പറഞ്ഞു.
സജി ജോസഫ് നേരത്തെ തന്നെകുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിത്വത്തിൽ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. കോൺഗ്രസ് കുട്ടനാട് സീറ്റ് വിറ്റെന്നാണ് സജി ജോസഫിൻ്റെ ആരോപണം. സീറ്റ് പെയ്മെന്റ് സീറ്റ് ആണെന്നും സാമ്പത്തിക ശക്തിക്കുവേണ്ടി നാടിനെ ബലി കൊടുക്കുകയാണ് ചെയ്തതെന്നും കുട്ടനാടിനെ പണക്കാർക്ക് എംഎൽഎ മോഹം സഫലമാക്കാനുള്ള ഉപഭോഗവസ്തുവാക്കി. ഇത് കുട്ടനാട് ജനത പൊറുക്കില്ല. ജനങ്ങളെ വിഡ്ഢിയാക്കുകയാണ് ചെയ്തത്. കുട്ടനാടിനെ വില്പന ചരക്ക് ആക്കുന്നതിനോട് സന്ധിയില്ലെന്നും സജി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
Mass resignations in Alappuzha Congress; DCC secretary, vice president among others resign, Saji Joseph to contest as rebel candidate













