സ്വിറ്റ്സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ കണ്ണീർ, ബാറിൽ വൻ അഗ്നിബാധ : നിരവധി മരണം, ഒട്ടേറെപ്പേർക്ക് പരുക്ക്

ന്യൂഡൽഹി: സ്വിറ്റ്സർലൻഡിലെ ആൽപൈൻ സ്കീ റിസോർട്ട് ടൗണായ ക്രാൻസ് മൊണ്ടാനയിലെ ഒരു ബാറിൽ പുതുവത്സരാഘോഷത്തിനിടെ വൻ അഗ്നിബാധ. നിരവധി പേർക്ക് ജീവൻ നഷ്ടമായതായും ഒട്ടേറെപ്പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ വരുന്നു. പുതുവർഷാഘോഷങ്ങൾ നടന്നുകൊണ്ടിരിക്കെ പുലർച്ചെ ഒന്നരയോടെ ശക്തമായ സ്ഫോടനം ഉണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ക്രാൻസ് മൊണ്ടാനയിലെ വിനോദസഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമായ ‘ലെ കോൺസ്റ്റലേഷൻ’ എന്ന ബാറിലാണ് സ്ഫോടനം നടന്നത്. എന്നാൽ മരിച്ചവരുടെ കൃത്യമായ എണ്ണം ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനെക്കുറിച്ച് സ്വിസ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബാധിക്കപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി പൊലീസ് ഒരു ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്. സ്ഫോടനത്തെത്തുടർന്നുണ്ടായ തീപിടുത്തത്തിൽ ബാർ പൂർണ്ണമായും കത്തി നശിച്ചതായാണ് പുറത്തുവരുന്ന ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.

Massive fire breaks out at bar during New Year’s Eve celebrations in Switzerland: Several dead, many injured

More Stories from this section

family-dental
witywide