തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്കൂളിൽ വൻ തീപിടുത്തം; ഗ്രൗണ്ടിലുണ്ടായിരുന്ന മൂന്ന് സ്കൂൾ ബസുകൾ കത്തിനശിച്ചു, അട്ടിമറി സംശയം

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിൽ (തുണ്ടത്തിൽ മാധവവിലാസം സ്കൂളിന് സമീപം) ഇന്ന് പുലർച്ചെ വൻ തീപിടിത്തം ഉണ്ടായി.
സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് സ്കൂൾ ബസുകൾ പൂർണ്ണമായും കത്തിനശിച്ചു. രണ്ട് വലിയ ബസുകളും ഒരു മിനി ബസുമാണ് കത്തിയെരിഞ്ഞത്.

തിങ്കളാഴ്ച പുലർച്ചെ ഏകദേശം 2:30-നും 3:00-നും ഇടയിലാണ് തീപിടിത്തമുണ്ടായത്. ശബ്ദം കേട്ടുണർന്ന അയൽവാസികളാണ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്. കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ യൂണിറ്റുകളെത്തിയാണ് തീ അണച്ചത്.

സ്കൂൾ അധികൃതർ ഈ സംഭവത്തിൽ അട്ടിമറി സംശയിക്കുന്നു. ഒരു വശത്ത് പാർക്ക് ചെയ്തിരുന്ന ട്രാവലർ മറ്റൊരു ഭാഗത്തേക്ക് മാറിയതായും ഇത് ആരോ തള്ളിനീക്കി തീയിട്ടതാകാം എന്നുമാണ് പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Massive fire breaks out at school in chenkottukonam, Thiruvananthapuram; Three school buses on the grounds burnt down, sabotage suspected

More Stories from this section

family-dental
witywide