ഗ്രീൻലൻഡിൽ വൻതോതിൽ എണ്ണ, വാതക ഖനനത്തിന് ഒരുങ്ങി യുഎസ്; പ്രഖ്യാപനവുമായി ട്രംപ്

ഗ്രീൻലൻഡിൽ വൻതോതിൽ എണ്ണ, പ്രകൃതിവാതകം, ധാതുക്കൾ എന്നിവയുടെ പര്യവേക്ഷണം ഉടൻ ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പദ്ധതിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താതെയാണ് ബുധനാഴ്ച ട്രംപ് പ്രഖ്യാപനം നടത്തിയത്.

“നമ്മുടെ പുതിയതും മനോഹരവുമായ ഗ്രീൻലൻഡിൽ വൻതോതിലുള്ള എണ്ണ, വാതകം, ധാതു പര്യവേക്ഷണങ്ങൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്,” ട്രംപ് തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ലോകത്തിലെ മിക്കവാറും മറ്റെല്ലാ പ്രദേശങ്ങളിലുമുള്ളതിനേക്കാൾ എളുപ്പത്തിൽ ലഭ്യമാക്കാവുന്ന വൻ എണ്ണശേഖരം ഗ്രീൻലൻഡിലുണ്ടെന്നാണ് വിദഗ്ധർ പറയുന്നതെന്നും ട്രംപ് അവകാശപ്പെട്ടു.

യുഎസ് ദേശീയ സുരക്ഷയ്ക്കും ഗ്രീൻലൻഡിന് നിർണായക പ്രാധാന്യമുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഭാവിയിൽ അമേരിക്കയ്ക്കെതിരെ ഉണ്ടാകുന്ന ഏത് ആക്രമണവും ഗ്രീൻലൻഡ് വഴിയായിരിക്കുമെന്നും ഡ്രോണുകൾ, മിസൈലുകൾ, നിലവിൽ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത മറ്റ് ആയുധങ്ങൾ എന്നിവയെ അവിടെനിന്ന് പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക, ഡെൻമാർക്ക്, ഗ്രീൻലൻഡ് എന്നിവ തമ്മിൽ ഒപ്പിട്ട കരാർ ദ്വീപിൽ യുഎസ് സൈന്യത്തിന്റെ സാന്നിധ്യവും പങ്കും വിപുലീകരിക്കുന്നതാണ്.

രണ്ട് പുതിയ സൈനിക താവളങ്ങൾ സ്ഥാപിക്കുന്നതിനും ട്രംപിന്റെ നിർദിഷ്ട ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ സംവിധാനം ഒരുക്കുന്നതിനും കരാർ വഴിയൊരുക്കും. അതേസമയം, ഗ്രീൻലൻഡിനുമേലുള്ള ഡെൻമാർക്കിന്റെ പരമാധികാരവും സ്വന്തം ഭാവി നിർണയിക്കാനുള്ള ഗ്രീൻലൻഡുകാരുടെ അവകാശവും കരാർ വീണ്ടും ഉറപ്പിക്കുന്നുണ്ട്.

‘Massive’ oil, gas exploration to begin in ‘our beautiful Greenland’: Donald Trump

More Stories from this section

family-dental
witywide