മരിയ കൊറിന മച്ചാഡോയും ട്രംപും തമ്മിൽ കൂടിക്കാഴ്ച; നൊബേൽ സമ്മാനം ട്രംപിന് കൈമാറുമോയെന്ന് ആകാംഷയിൽ ലോകം

വാഷിങ്ടൺ: സമാധാന നൊബേൽ ജേതാവും വെനസ്വേല പ്രതിപക്ഷനേതാവുമായ മരിയ കൊറിന മച്ചാഡോയുമായി അടുത്തയാഴ്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാഷിങ്ടണിൽ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാനം കൂടിക്കാഴ്ചയ്ക്കിടെ ട്രംപിന് കൈമാറുമെന്ന് മച്ചാഡോ സൂചന നൽകിയിരുന്നു. ഇതേതുടർന്ന് ട്രംപിൻ്റെയും മച്ചാഡോയുടെയും ആദ്യ കൂടിക്കാഴ്ചയിൽ നൊബേൽ സമ്മാനം ട്രംപിന് കൈമാറുമോയെന്ന ആകാംഷയിലാണ് ഏവരും.

എന്നാൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മച്ചാഡോ വരാൻ ആഗ്രഹിക്കുന്നതു തന്നെ വളരെ നല്ല കാര്യമെന്നാണ് ട്രംപ് പ്രതികരിച്ചത്. മച്ചാഡോ അടുത്ത ആഴ്‌ച വാഷിങ്ടണിൽ വരും. നമ്മുടെ രാജ്യത്തിന് അദരമർപ്പിക്കും. ഞാൻ ഈ രാജ്യത്തിൻ്റെ ഒരു പ്രതിനിധി മാത്രമാണ്. മറ്റൊന്നുമില്ല. മച്ചാഡോയുടെ വരവ് ആകാംക്ഷയോടെയാണ് താൻ കാണുന്നതെന്നും നൊബേൽ സമ്മാനം സ്വീകരിക്കാനാകുന്നത് വലിയ ബഹുമതിയാണെന്നും ട്രംപ് പറഞ്ഞു.

സംഭവിച്ച കാര്യത്തിൽ നോർവെ വളരെയധികം ലജ്ജിക്കുന്നുവെന്നാണ് എനിക്ക് മനസിലാക്കാൻ സാധിക്കുന്നത്. അവർ (മച്ചാഡോ) ഇവിടെ വരുന്നത് എനിക്ക് അഭിമാനകരമാണ്. അവരെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. മച്ചാഡോ നൊബേൽ സമ്മാനം കൈമാറാനുള്ള ആഗ്രഹം പങ്കുവെച്ചതിനെ കുറിച്ച് പരാമർശിച്ച് ട്രംപ് പറഞ്ഞു. നോർവെയിലെ ഓസ്ലോ ആസ്ഥാനമായുള്ള നൊബേൽ കമ്മിറ്റി തന്നെ സമാധാന നൊബേലിന് തിരഞ്ഞെടുക്കുമെന്ന് ട്രംപ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ വെനസ്വേലൻ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊറിന മച്ചാഡോയെയാണ് കമ്മിറ്റി തിരഞ്ഞെടുത്തത്.

ഞാൻ എട്ട് യുദ്ധങ്ങൾ ഒത്തുതീർപ്പിലെത്തിച്ചു. പലതും വലിയ യുദ്ധങ്ങൾ. ചിലത് 36 വർഷം, ചിലത് 32, ചിലത് 31, 28 വർഷം, 25 വർഷമൊക്കെയായി നടക്കുന്നു. കഴിഞ്ഞ വർഷം വൈറ്റ് ഹൗസ് സന്ദർശിച്ച പാകിസ്‌താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ആണവായുധങ്ങളുള്ള രണ്ട് അയൽക്കാർ തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ച് ദശലക്ഷക്കണക്കിന് പേരുടെ ജീവൻ രക്ഷിച്ചതിന് തനിക്ക് നന്ദി പറഞ്ഞതായും ട്രംപ് വ്യക്തമാക്കി.

2009-ൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ഒബാമയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതിനെയും ട്രംപ് വിമർശിച്ചു. ” എന്നേക്കാൾ കൂടുതൽ നോബൽ സമ്മാനം ലഭിക്കേണ്ട മറ്റൊരാളെ ചരിത്രത്തിൽ എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല, എനിക്ക് വീമ്പിളക്കാൻ താൽപ്പര്യമില്ല, പക്ഷേ മറ്റാരും ഇത്രയും യുദ്ധങ്ങൾ പരിഹരിച്ചില്ല. ഒബാമയ്ക്ക് നൊബൽ സമ്മാനം ലഭിച്ചു. എന്തുകൊണ്ടെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഇപ്പോഴും ഒരു ധാരണയുമില്ല. സ്ഥാനമേറ്റ ഉടൻ തന്നെ അദ്ദേഹത്തിന് അത് ലഭിച്ചു, അദ്ദേഹം ഒന്നും ചെയ്തിട്ടില്ല, അദ്ദേഹം ഒരു മോശം പ്രസിഡന്റായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Meeting between Maria Corina Machado and Trump; The world is anxious that the Nobel Prize will be handed over to Trump

More Stories from this section

family-dental
witywide