ദീപക് ജീവനൊടുക്കിയ സംഭവത്തിൽ മെൻസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു, സി.ബി.ഐയോ ക്രൈം ബ്രാഞ്ചോ അന്വേഷിക്കണമെന്ന് ആവശ്യം

കൊച്ചി: സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹ മാധ്യമത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ മെൻസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു.

ദീപക്കിൻ്റെ മരണത്തിൽ സി.ബി.ഐ അല്ലെങ്കിൽ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. വീഡിയോ പ്രചരിപ്പിച്ച വടകര സ്വദേശിനി ഷിംജിത മുസ്തഫ വിദേശത്തേക്ക് കടന്നതായി സംശയമുള്ളതിനാൽ അവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

യുവതിയെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നു ഹർജിയിൽ പറയുന്നു. യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച 18 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ എഡിറ്റ് ചെയ്തതാണെന്നും ഇത് ദീപക്കിനെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും അസോസിയേഷൻ ആരോപിക്കുന്നു. യുവതിയുടെ മൊബൈൽ ഫോണിലാണ് ബസിലെ വിഡിയോ എഡിറ്റു ചെയ്‌തത്‌. അതിനാൽ ഫോൺ പിടിച്ചെടുത്ത് പരിശോധിക്കണം. ദീപക് യുവതിയോട് മോശമായി പെരുമാറിയെന്നത് തെറ്റായ പ്രചാരണമാണെന്നും ഹർജിയിൽ പറയുന്നു.

Men’s Association approaches High Court over Deepak’s suicide, demands CBI or Crime Branch probe

More Stories from this section

family-dental
witywide