വയനാട് മുണ്ടക്കൈ – ചൂരല്‍മലയിലെ ദുരിത ബാധിതരെ സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തി തന്നെയാണ് മുന്നോട്ട് പോകുന്നത് റവന്യൂ മന്ത്രി കെ രാജന്‍. ദുരിതബാധിതർക്ക് നല്‍കുന്ന സഹായം ഡിസംബര്‍ മാസത്തോടെ അവസാനിപ്പിച്ചെന്ന പ്രചാരണം തെറ്റെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി. ധനസഹായം മൂന്നു മാസം കൂടി നീട്ടാന്‍ നേരത്തെ തീരുമാനിച്ചതാണ്. ബോധപൂര്‍വം ചില കാര്യങ്ങള്‍ മറച്ചു വച്ച് സര്‍ക്കാരിനെതിരെ കുപ്രചരണങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
വിഷയത്തിൽ മാധ്യമങ്ങള്‍ തെറ്റായ പ്രചരണം നടത്തുന്നു. അനാവശ്യ ആശങ്കകള്‍ ഉണ്ടാകേണ്ട കാര്യമില്ല. വാടക വീട്ടില്‍ താമസിക്കുന്ന ദുരിതബാധിതര്‍ക്ക് അവര്‍ വാടക വീട്ടില്‍ നിന്ന് താമസം മാറുന്നതു വരെ വാടക സര്‍ക്കാര്‍ നല്‍കും. ഇതുവരെ കൃത്യമായി വാടക സര്‍ക്കാര്‍ നല്‍കുന്നുന്നുണ്ട്. അക്കാര്യത്തില്‍ യാതൊരു വിധ ആശങ്കയും വേണ്ടെന്നും കൃത്യമായിട്ടുള്ള നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
ബോധപൂര്‍വം ചില കാര്യങ്ങള്‍ മറച്ചു വച്ച് സര്‍ക്കാരിനെതിരെ കുപ്രചരണങ്ങള്‍ നടത്തുന്നത് ശരിയല്ല. സര്‍ക്കാരിനെതിരെ വലിയ രീതിയില്‍ കുപ്രചരണങ്ങള്‍ നടത്തുകയാണ്. കോണ്‍ഗ്രസിന് കൂട്ട് പിടിക്കുന്നവരാണ് ഇതിനു പിന്നിലന്നും വി.ഡി സതീശന്റെ 300 വീടെന്ന കണക്ക് ഏങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി കെ. രാജന്‍ കൂട്ടിച്ചേർത്തു.
Minister k rajan said that Wayanad Mundakkai-Chooralmala disaster relief Kerala government not stopped. The campaign that disaster relief provided to victims will end by December is false.













