ദേശീയപാത ഉദ്ഘാടന ചടങ്ങിൽ ക്ഷണം ലഭിക്കാത്തതിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്; പിണറായി സർക്കാർ വന്നതിനു ശേഷമാണ് ദേശീയപാത വികസനത്തിന് ജീവൻ വെച്ചത്

ദേശീയപാത ഉദ്ഘാടന ചടങ്ങിൽ ക്ഷണം ലഭിക്കാത്തതിൽ പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്. 2016ൽ പിണറായി സർക്കാർ വന്നതിനു ശേഷമാണ് ദേശീയപാത വികസനത്തിന് ജീവൻ വെച്ചതെന്ന് മന്ത്രി അതിനു മുമ്പ് മരണപെട്ട പദ്ധതിയായിരുന്നു. സംസ്ഥാന സർക്കാർ ഇടപെടൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി തന്നെ അഭിനന്ദിച്ചതാണ്. ഉദ്ഘാടനത്തിൽ എല്ലാവരെയും പങ്കെടുപ്പിക്കേണ്ടതാണെന്നും അതുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.

തന്നെ ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയ നടപടി സംസ്ഥാനത്തോടുള്ള അപമാനം. ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ലാത്ത രീതിയിലാണ് കേന്ദ്ര സർക്കാർ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും സംസ്ഥാന സർക്കാർ കൂടി പണം മുടക്കി നടപ്പിലാക്കിയ പദ്ധതിയുടെ ക്രെഡിറ്റ് ഒറ്റയ്ക്ക് തട്ടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

പദ്ധതിയുടെ ഭാഗമായവർ ചടങ്ങിൽ പങ്കെടുക്കുക എന്നത് കേരളത്തിന്റെ അവകാശമാണ്. ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ വലിയ തുക നൽകിയത് സംസ്ഥാന സർക്കാരാണ്. എന്നാൽ തന്നെ ചടങ്ങിൽ നിന്ന് മനഃപൂർവ്വം ഒഴിവാക്കി. ഒരു വികസന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ എന്ത് അടിസ്ഥാനത്തിലാണ് വേദിയിലിരിക്കുന്നത്? വികസന പദ്ധതിയെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയിരിക്കുകയാണ്.

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പരിപാടിയിൽ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. ദേശീയപാത വികസനത്തിൽ കേരളത്തെ പലതവണ പ്രകീർത്തിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. എൽഡിഎഫ് സർക്കാർ ഇല്ലായിരുന്നെങ്കിൽ ഈ പദ്ധതി തന്നെ മുടങ്ങിപ്പോകുമായിരുന്നു. കേരളത്തിന്റെ നേട്ടമല്ല എന്ന് വരുത്തിത്തീർക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നതെന്ന് മന്ത്രി റിയാസ് കൂട്ടിച്ചേർത്തു.

Minister Muhammad Riyas responds to not receiving an invitation to the National Highway inauguration ceremony; National Highway development was given life only after the Pinarayi government came to power

More Stories from this section

family-dental
witywide