സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്നും വിശ്വാസം സംരക്ഷിക്കുമെന്നും ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രധാന പ്രതികരണവുമായി നിയമമന്ത്രി പി രാജീവ്. സർക്കാരിന് നിലപാട് അറിയിക്കാൻ ഇനിയും സമയമുണ്ട്. കോടതി പരിശോധിക്കുന്നത് ഭരണഘടനാപരമായ പ്രശ്നങ്ങളാണ് യെസ് ഓർ നോ പറയേണ്ട സാഹചര്യമല്ലെന്നും എല്ലാ വശങ്ങളും ആലോചിക്കേണ്ടതുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
വിഷയത്തിൽ രണ്ടുഭാഗവും പരിശോധിക്കും. വിശ്വാസികളുടെയും സാമൂഹ്യപരിഷ്കർത്താക്കളുടെയും താൽപര്യങ്ങൾ പരിഗണിക്കും. സർക്കാർ നേരത്തെ തന്നെ ഒരു നിലപാട് സ്വീകരിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവ് വന്നപ്പോൾ കോൺഗ്രസും ബിജെപിയും അത് സ്വാഗതം ചെയ്തിരുന്നുവെന്നും എന്നാൽ എൻഎസ്എസ് സ്വീകരിച്ച നിലപാട് വ്യത്യസ്തമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
സർക്കാർ കൊടുത്ത സത്യവാങ്മൂലം പരിഗണിക്കാതെയാണ് സുപ്രീംകോടതി ഈ വിഷയത്തിൽ അമിക്കസ്‌ക്യൂറിയെ നിയമിച്ചത്. പിന്നീട് അവർ തന്നെ ഒരു വിധിയിലേക്ക് എത്തുകയായിരുന്നുവെന്നും ശബരിമല യുവതി പ്രവേശനത്തിൽ 7 അടിസ്ഥാന പ്രശ്നങ്ങൾ പരിഗണിച്ചാൽ മാത്രമാണ് മറ്റ് വ്യാഖ്യാനങ്ങളിലേക്ക് പോകാൻ സാധിക്കുക എന്നാണ് സുപ്രീംകോടതി പറഞ്ഞതെന്നും പി രാജീവ് വ്യക്തമാക്കി.
Minister P Rajeev says government’s decision on Sabarimala women’s entry considered all aspects















