ബന്ധുനിയമനത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്; സഹോദരിയുടെ ഭർത്താവായത് കൊണ്ടല്ല, മാതൃകാ പൊതുപ്രവർത്തകൻ

തിരുവനന്തപുരം: കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവുമായ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിൽ പ്രതികരണവുമായി വൈദ്യുതമന്ത്രി സണ്ണി ജോസഫ്. ബെന്നി തോമസിനെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത് സഹോദരിയുടെ ഭർത്താവ് എന്ന മാനദണ്ഡത്തിലല്ലെന്നും അദ്ദേഹം നല്ലൊരു പൊതുപ്രവർത്തകനാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

എന്റെ ചീഫ് ഏജൻ്റായി നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ പ്രവർത്തിയാളാണ് ബെന്നി തോമസ്. ഡിസിസി പ്രസിഡന്റ് ശുപാർശ ചെയ്ത‌തിന്റെ അടിസ്ഥാനത്തിൽകൂടിയാണ് അദ്ദേഹത്തിന്റെ നിയമനമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

പൊതുപ്രവർത്തന രംഗത്ത് പഞ്ചായത്ത് മെമ്പറായടക്കം പ്രവർത്തിച്ചിട്ടുള്ളയാളാണ് ബെന്നിതോമസ്. കാപട്യമില്ലാത്തത് കൊണ്ടാണ് തന്റെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതെന്നും മാതൃകാ പൊതുപ്രവർത്തനായ ബെന്നി തോമസിന്റെ നിയമനത്തിൽ നിയമപരമായ തടസങ്ങളില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

Minister Sunny Joseph clarifies on appointment of relatives; Not because he is his sister’s husband, but because he is a model public servant

More Stories from this section

family-dental
witywide