കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്ക്; ആരോഗ്യമന്ത്രി തകർത്ത് അഭിനയിക്കുകയാണെന്ന്  അലോഷ്യസ് സേവ്യർ

കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണ ജോർജിന് പരിക്ക് പറ്റിയ സംഭവത്തിൽ ആരോഗ്യമന്ത്രി കണ്ണൂരിൽ തകർത്ത് അഭിനയിക്കുകയായിരുന്നുവെന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മന്ത്രിസഹതാപം പിടിച്ചുപറ്റാൻ ശ്രമിക്കുകയാണ്. കെഎസ്‌യു പ്രവർത്തകർ കരിങ്കൊടിയുമായി ചെന്നു എന്നത് യാഥാർത്ഥ്യമാണ്.

കേവലം നാലോ അഞ്ചോ കെ എസ് യു പ്രവർത്തകർ പ്രതിഷേധിച്ചപ്പോൾ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നത് 20, 25 പൊലീസുകാരാണ്. കെ എസ് യുക്കാർക്ക് നേരെ അസഭ്യം പറഞ്ഞു കൊണ്ട് വരുന്ന മന്ത്രി എന്ത് സന്ദേശമാണ് നൽകുന്നതെന്നും സമരം നടത്തുന്ന പ്രവർത്തകർക്ക് നേരെ ആക്രോശിക്കുന്ന മന്ത്രിയെ ദൃശ്യങ്ങളിൽ കാണാമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

മുൻ പരിപാടികളിലും മന്ത്രിയുടെ കൈയ്ക്ക് പരുക്കുണ്ട്. തെളിവായി റെയിൽവേ സ്റ്റേഷനിലെ CCTV വിഷ്വൽ പുറത്തു വിടണം.മൈലപ്ര ബഥനി സ്കൂളിലെ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ പെൺകുട്ടിയുടെ അഭിനയ പാടവത്തോടെയാണ് വർഷങ്ങൾക്ക് ശേഷവും വീണാ ജോർജ് കണ്ണൂരിൽ അഭിനയിച്ചു തകർത്തത്. കെഎസ്‌യു പ്രവർത്തകർ കയ്യേറ്റം ചെയ്തിട്ടല്ല മന്ത്രിക്ക് പരുക്കേറ്റത്. കെ.എസ്.യു. പ്രവർത്തകർ മന്ത്രിയെ ആക്രമിക്കുന്ന ഏതെങ്കിലും ദൃശ്യമുണ്ടോ എന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

ആരോഗ്യരംഗം കഴിഞ്ഞ ഒമ്പത് വർഷമായി തകർച്ചയിൽ നിന്നും തകർച്ചയിലേക്കാണ് പോകുന്നത്. കണ്ണീർ നാടകം കൊണ്ട് ഇനി തുടരേണ്ട. പൊലീസ് സംരക്ഷണം ഒരുക്കിയപ്പോൾ മന്ത്രിക്ക് പരുക്ക് പറ്റിയോ എന്ന് ആഭ്യന്തര വകുപ്പാണ് മറുപടി നൽകേണ്ടതെന്നും വ്യാജ വാർത്തകൾ കൊണ്ട് കെഎസ്‌യു പ്രവർത്തകരെ കൊത്തി വലിക്കാൻ അനുവദിക്കില്ലെന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.

Minister Veena George was allegedly mobbed and injured during a protest by the Kerala Students’ Union (KSU) at Kannur railway station; Aloysius Xavier says Health Minister is acting in a destructive manner

More Stories from this section

family-dental
witywide