കുവൈറ്റിൽ വ്യോമാക്രമണം പ്രതിരോധിക്കുന്നതിനിടെ മിസൈൽ അവശിഷ്ടം വീടിനു മുകളിൽ വീണു; 11 വയസ്സുകാരിക്ക് ദാരുണാന്ത്യം

കുവൈറ്റ്: കുവൈറ്റിൽ ശത്രുക്കളുടെ വ്യോമാക്രമണം പ്രതിരോധിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരു പെൺകുട്ടി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ബുധനാഴ്ച പുലർച്ചെ കുവൈറ്റ് വ്യോമാതിർത്തിയിൽ കണ്ടെത്തിയ “ശത്രുതാപരമായ ലക്ഷ്യങ്ങളെ” കുവൈറ്റ് പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. എന്നാൽ ഇതിൻ്റെ അവശിഷ്ടങ്ങൾ ഒരു വീടിന് മുകളിൽ പതിച്ചതോടെ 11 വയസ്സുകാരി മരണപ്പെടുകയുമായിരുന്നു.

വീടിന് കേടുപാടുകൾ സംഭവിക്കുകയും പെൺകുട്ടിയുടെ കുടുംബത്തിലെ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവർ നിലവിൽ ചികിത്സയിലാണ്. മേഖലയിൽ സംഘർഷം ആരംഭിച്ചത് മുതൽ ഊർജ്ജ നിലയങ്ങൾക്കും യുഎസ് എംബസിക്കും നേരെ നടന്ന നൂറുകണക്കിന് ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ കുവൈറ്റ് പ്രതിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച കുവൈറ്റിൻ്റെ വ്യോമപ്രതിരോധ സംവിധാനം അബദ്ധത്തിൽ മൂന്ന് യുഎസ് എഫ്-15 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടിരുന്നു.

Missile debris falls on house while defending against airstrike in Kuwait; 11-year-old girl dies tragically

More Stories from this section

family-dental
witywide