
അലബാമ: അലബാമയിൽ നിന്ന് ബുധനാഴ്ചയോടെ കാണാതായ നാല് വയസ്സുകാരനെ വീട്ടിൽ നിന്ന് രണ്ട് മൈൽ അകലെ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ജോനാഥൻ എവററ്റ് ബോലിയുടെ മൃതദേഹം വാക്കർ കൗണ്ടിയിലെ തന്റെ പിതാവിന്റെ വീട്ടിൽ നിന്ന് ഏകദേശം രണ്ട് മൈൽ അകലെയാണ് കണ്ടെത്തിയത്. മൃതദേഹത്തിനരുകിൽ കുട്ടിയുടെ നായയുമുണ്ടായിരുന്നു.
കുട്ടിയെ ബുധനാഴ്ചയാണ് ആദ്യം കാണാതായതായി റിപ്പോർട്ട് ചെയ്തത്. ജാസ്പറിലെ ഹൈവേ 195 ലെ 7000 ബ്ലോക്കിൽ ബുധനാഴ്ച രാവിലെ 11:30 ഓടെ മഞ്ഞ മിക്കി മൗസ് ഷർട്ടും കറുത്ത പാന്റും പാവ് പട്രോൾ ഷൂസും ധരിച്ചാണ് കുട്ടിയെ അവസാനമായി കണ്ടത്. തുടർന്ന് കുട്ടിക്കായി ഹെലികോപ്റ്റർ, ഡ്രോണുകൾ, 161 സന്നദ്ധപ്രവർത്തകർ, 126 ഫസ്റ്റ് റെസ്‌പോണ്ടർമാർ, ഒന്നിലധികം പൊലീസ് നായ്ക്കൾ എന്നിങ്ങനെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് വ്യാപകമായ തിരച്ചിൽ നടത്തി. തിരച്ചിൽ 500 ഏക്കറിലധികം വ്യാപിപ്പിച്ചതായി പൊലീസ് പറയുന്നു.
കുട്ടിയുടെ മതാപിതാക്കൾ വേർപിരിഞ്ഞു കഴിയുന്നവരാണ്. അലബാമയിൽ തന്റെ പിതാവിനെ സന്ദർശിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ പിതാവ് മുമ്പ് സൈനികനായിരുന്നു. വർഷത്തിൽ അഞ്ച് ദിവസങ്ങൾ മാത്രമാണ് കുട്ടിക്ക് പിതാവിനെ കാണാൻ അനുവദനീയമായിരുന്നത്.
missing four-year-old boy found dead in Alabama.















