മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ സംതൃപ്തി അറിയിച്ച് എംകെ. മുനീർ; സൈബർ പ്രചാരണങ്ങൾ തള്ളി മുൻ മന്ത്രി; ‘പകരക്കാർ യോഗ്യർ’

മുസ്ലിം ലീഗ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടിക മികച്ചതാണെന്നും പാർട്ടി തീരുമാനത്തെ പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്നും മുതിർന്ന നേതാവ് എം.കെ. മുനീർ. യുവാക്കൾക്കും സ്ത്രീകൾക്കും വിവിധ മേഖലകളിൽ നിന്നുള്ളവർക്കും അർഹമായ പ്രാതിനിധ്യം നൽകിയ പട്ടികയാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. താൻ ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം പാർട്ടി മുൻകൂട്ടി അറിയിച്ചിരുന്നതായും തന്റെ നിലപാട് പാർട്ടിയെ ബോധ്യപ്പെടുത്തിയിരുന്നതായും അദ്ദേഹം കോഴിക്കോട് പറഞ്ഞു. തനിക്ക് പകരം കൊടുവള്ളിയിൽ പി.കെ. ഫിറോസ് എത്തുന്നതിനെ അദ്ദേഹം സ്വാഗതം ചെയ്തു. മുപ്പത് വർഷം പാർലമെന്ററി രംഗത്തും പത്ത് വർഷം മന്ത്രിയായും പ്രവർത്തിച്ച താൻ ഇക്കുറി പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകുമെന്നും മുനീർ വ്യക്തമാക്കി.

തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സൈബർ ഇടങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ ശരിയല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും വിശ്രമം വേണമെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. സൈബർ ആക്രമണങ്ങളിലൂടെ ഒരാളെ തോൽപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് സൗത്തിൽ മത്സരിക്കുമെന്ന തരത്തിൽ വന്ന വാർത്തകൾ തെറ്റാണെന്നും അത്തരമൊരു തീരുമാനം ഉണ്ടായിരുന്നില്ലെന്നും മുനീർ വിശദീകരിച്ചു. പാണക്കാട് സാദിഖലി തങ്ങൾ പ്രഖ്യാപിച്ച 25 പേരുടെ പട്ടികയിൽ പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മലപ്പുറത്തേക്ക് മാറിയതും പി.കെ. ഫിറോസ് കൊടുവള്ളിയിൽ സ്ഥാനാർത്ഥിയായതും ശ്രദ്ധേയമായ മാറ്റങ്ങളാണ്.

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍

  1. മഞ്ചേശ്വരം – എ കെ എം അഷറഫ്
  2. കാസർഗോഡ് – കല്ലട്ര മായിൻ ഹാജി
  3. അഴിക്കോട് – കരീം ചേലേരി
  4. കൂത്തുപറമ്പ് – ജയന്തി രാജൻ
  5. കുറ്റിയാടി – പാറക്കൽ അബ്ദുള്ള
  6. പേരാമ്പ്ര – ഫാത്തിമ തഹലിയ
  7. തിരുവമ്പാടി – കാസിം കൂടരഞ്ഞി
  8. കൊടുവള്ളി – പി കെ ഫിറോസ്
  9. കുന്നമംഗലം – റസാക്ക് മാസ്റ്റർ
  10. കോഴിക്കോട് സൗത്ത് – അഡ്വ. ഫൈസൽ ബാബു
  11. വള്ളിക്കുന്ന് – ടിവി ഇബ്രാഹിം
  12. കൊണ്ടോട്ടി – ടി പി അഷ്റഫ് അലി
  13. മഞ്ചേരി- അഡ്വ. റഹ്മത്തുള്ള
  14. ഏറനാട് – പി കെ ബഷീർ
  15. മലപ്പുറം – പി കെ കുഞ്ഞാലിക്കുട്ടി
  16. മങ്കട – മഞ്ഞളാം കുഴി അലി
  17. പെരിന്തൽമണ്ണ – നജീബ് കാന്തപുരം
  18. വേങ്ങര – കെ എം ഷാജി
  19. കോട്ടക്കൽ – ആബിദ് ഹുസൈൻ തങ്ങൾ
  20. തിരൂർ – കുറുക്കോളി മൊയ്ത‌ീൻ
  21. താനൂർ – പി കെ നവാസ്
  22. തിരൂരങ്ങാടി – പി എം എ സമീർ
  23. മണ്ണാർകാട് – എൻ ഷംസുദ്ദീൻ
  24. ഗുരുവായൂർ – സി എച്ച് റഷീദ്
  25. കളമശ്ശേരി – അഡ്വ. വി ഇ അബ്ദുൾ ഗഫൂർ

MK Muneer Backs League Candidate List; Dismisses Health Rumours and Cyber Attacks as Baseless

More Stories from this section

family-dental
witywide