തിരുവള്ളുവർ ദിനത്തോടനുബന്ധിച്ച് തിരുക്കുറൽ വായിക്കാൻ അഭ്യർത്ഥിച്ച് മോദി; തിരുവള്ളുവർ തമിഴ് സംസ്കാരത്തിന്റെ ഉത്തമ പ്രതീകമാണെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: തിരുവള്ളുവർ ദിനത്തോടനുബന്ധിച്ച് തമിഴ് കവിയും ദാർശനികനുമായ തിരുവള്ളുവരെ സ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് തിരുക്കുറൽ വായിക്കാൻ അഭ്യർത്ഥിച്ചു.

തിരുവള്ളുവറുടെ അസാധാരണമായ ബുദ്ധിശക്തിയെക്കുറിച്ചും ജീവിതമൂല്യങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ എല്ലാവരും തിരുക്കുറൽ വായിക്കണമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. തിരുവള്ളുവർ തമിഴ് സംസ്കാരത്തിന്റെ ഉത്തമ പ്രതീകമാണെന്നും അദ്ദേഹത്തിന്റെ ചിന്തകൾ ഐക്യവും കാരുണ്യവുമുള്ള ഒരു സമൂഹത്തെ വിഭാവനം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു.

എല്ലാ വർഷവും പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായാണ് തിരുവള്ളുവർ ദിനം ആചരിക്കുന്നത്. ഇക്കുറ ജനുവരി 16 വെള്ളിയാഴ്ചയാണ് ഈ ദിനം ആഘോഷിച്ചത്.
നേരത്തെയും സമാനമായ രീതിയിൽ തിരുക്കുറൽ വായിക്കാൻ യുവാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം, മോദി ജനുവരി 23-ന് തമിഴ്നാട് സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻ.ഡി.എയുടെ പ്രചാരണത്തിന് തുടക്കമിടാനാണ് ഈ സന്ദർശനം. ചെന്നൈയുടെ പ്രാന്തപ്രദേശത്തുള്ള ചെങ്കൽപേട്ട് ജില്ലയിലെ മാമണ്ടൂരിൽ ജനുവരി 23-ന് നടക്കുന്ന വൻ ജനപങ്കാളിത്തമുള്ള പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കും.

നേരത്തെ ജനുവരി 13 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ പ്രധാനമന്ത്രി തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എങ്കിലും മോദി എത്തിയില്ല. സന്ദർശന വേളയിൽ ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന്റെ (പൂനമല്ലി – പോരൂർ പാത) ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചേക്കും. തമിഴ് സംസ്കാരത്തോടും തമിഴ് ജനതയോടുമുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി തമിഴ് മാസമായ ‘തൈ’ മാസത്തിലാണ് ഈ സന്ദർശനം സംഘടിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Modi urges people to recite Thirukkural on Thiruvalluvar Day

More Stories from this section

family-dental
witywide