
തിരുവനന്തപുരം: നടൻ മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിന് സർക്കാർ ഖജനാവിൽ നിന്ന് ചിലവാക്കിയത് 11.21 ലക്ഷം രൂപ. വിവരാവകാശ പ്രവർത്തകനായ റിജോ വള്ളംകുളത്തിന് ലഭിച്ച രേഖകളിലൂടെയാണ് ഈ വിവരം പുറത്തുവന്നത്.
‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന് പേരിട്ടിരുന്ന ഈ അഭിമുഖം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ചാണ് ചിത്രീകരിച്ചത്. രണ്ട് ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിന് സർക്കാർ സംവിധാനങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും ഒരു സ്വകാര്യ ഏജൻസിക്കാണ് നിർമ്മാണ ചുമതല നൽകിയതെന്നും വിവരാവകാശ രേഖയിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ രാഷ്ട്രീയ-വ്യക്തി ജീവിതം ചർച്ച ചെയ്ത അഭിമുഖത്തിൻ്റെ ടീസർ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ ഫണ്ട് ഉപയോഗിച്ച് ഇത്തരമൊരു അഭിമുഖം നടത്തിയത് വെറും ‘പി.ആർ സ്റ്റണ്ട്’ ആണെന്ന പരിഹാസവുമായി പ്രതിപക്ഷം രംഗത്തെത്തി. ഖജനാവിലെ പണം ധൂർത്തടിച്ചാണ് പിണറായി വിജയൻ്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് ഉയരുന്ന പ്രധാന വിമർശനം.
Mohanlal-Chief Minister interview cost Rs 11.21 lakh; amount paid from government funds















