മോജ്തബ ഖമേനിക്ക് പരുക്കേറ്റോ? സത്യാവസ്ഥ വെളിപ്പെടുത്തി ഇറാൻ പ്രസിഡൻ്റിൻ്റെ മകൻ

ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകൻ മോജ്തബ ഖമേനി സുരക്ഷിതനാണെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ്റെ മകൻ യൂസഫ് പെസെഷ്കിയാൻ. ഇസ്രായേലുമായും അമേരിക്കയുമായും നടന്ന യുദ്ധത്തിൽ അദ്ദേഹത്തിന് പരിക്കേറ്റതായി പ്രചരിച്ച വാർത്തകൾ അദ്ദേഹം നിഷേധിച്ചു.

സർക്കാർ ഉപദേഷ്ടാവ് കൂടിയായ യൂസഫ് പെസെഷ്കിയാൻ തൻ്റെ ടെലിഗ്രാം ചാനലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മോജ്തബ ഖമേനിക്ക് പരിക്കേറ്റെന്ന വാർത്ത കേട്ട് താൻ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടെന്നും അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്ന് അവർ സ്ഥിരീകരിച്ചതായും യൂസഫ് പറഞ്ഞു.

നേരത്തെ ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ മോജ്തബ ഖമേനിയെ ‘റമദാൻ യുദ്ധത്തിലെ മുറിവേറ്റ പോരാളി’ എന്ന് വിശേഷിപ്പിച്ചിരുന്നുവെങ്കിലും പരിക്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. ഇതിനെത്തുടർന്നാണ് അദ്ദേഹം അപകടാവസ്ഥയിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചത്. നിലവിൽ അദ്ദേഹം ഇറാൻ്റെ പരമോന്നത നേതാവാണ്.

ഇസ്രായേലും അമേരിക്കയും ഇറാനിൽ നടത്തിയ ആക്രമണങ്ങളിൽ മോജ്തബ ഖമേനിക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിൽ അദ്ദേഹത്തിൻ്റെ കാലുകൾക്ക് പരിക്കേറ്റതായും സൂചിപ്പിച്ചിരുന്നു. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ പിതാവും മുൻ പരമോന്നത നേതാവുമായ അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് 2026 മാർച്ച് 8-ന് മോജ്തബ ഖമേനിയെ പുതിയ നേതാവായി തിരഞ്ഞെടുത്തത്.

Mojtaba Khamenei ‘safe and sound’, says Iran president’s son

More Stories from this section

family-dental
witywide