മോൺ. ചാക്കോ ജോസഫ് ചെറുകാട്ടുപറമ്പിൽ ന്യൂജേഴ്സിയിൽ അന്തരിച്ചു

ന്യൂജേഴ്സി: മോൺ. ചാക്കോ ജോസഫ് ചെറുകാട്ടുപറമ്പിൽ ന്യൂജേഴ്‌സിയിൽ അന്തരിച്ചു. 85 വയസ്സായിരുന്നു. ജോസഫ് ചെറുകാട്ടുപറമ്പിൽ, മറിയാമ്മ ചെറുകാട്ടുപറമ്പിൽ എന്നിവരുടെ മകനായ മോൺ. ചാക്കോ ജോസഫ് ചെറുകാട്ടുപറമ്പിൽ കോട്ടയം കല്ലറ സെന്റ് തോമസ് പള്ളി ഇടവകാംഗമാണ്. ദീർഘകാലം യു.എസ് എയർഫോഴ്സിൽ ചാപ്ലയിനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

സഹോദരങ്ങൾ: സി.ജെ ഏബ്രഹാം ചെറുകാട്ടുപറമ്പിൽ, സി.ജെ തോമസ് ചെറുകാട്ടുപറമ്പിൽ ( ന്യൂജേഴ്‌സി ), സിസ്റ്റർ മെലനി STC, സിസ്റ്റർ യൂജിനി, സി.ജെ ജോസഫ് ചെറുകാട്ടുപറമ്പിൽ, സി. ജെ സേവ്യർ ചെറുകാട്ടു പറമ്പിൽ, സി. ജെ അലക്സാണ്ടർ ചെറുകാട്ടുപറമ്പിൽ, ഫാ. മാത്യു ചെറുകാട്ടുപറമ്പിൽ SDB. സംസ്ക്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട്.

Mon. Chacko Joseph Cherukattuparambil passes away in New Jersey

More Stories from this section

family-dental
witywide