‘ദി റിയൽ കേരള ലവ് സ്റ്റോറി’; മൊണാലിസ ഭോസ്‌ലെയുടെയും ഫർമാൻ ഖാൻ്റെയും വിവാഹം നടത്തി സിപിഐഎം നേതൃത്വം

കഴിഞ്ഞ കുംഭമേളയിൽ ലോകശ്രദ്ധ പിടിച്ചു പറ്റിയ മൊണാലിസ ഭോസ്‌ലെയും ഫർമാൻ ഖാനും വിവാഹിതരായി. അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. സിപിഐഎം നേതൃത്വം ഉൾപ്പടെ ഇടപെട്ടാണ് വിവാഹം നടത്തിയത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ എ എ റഹീം എം പി തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുക്കാനെത്തി.

ഇരുവരുടെയും ബന്ധത്തെ മൊണാലിസ ഭോസ്‌ലെയുടെ കുടുംബം എതിർത്തിരുന്നു. പിതാവിൽ നിന്നും സംരക്ഷണം തേടി ഇന്ന്‌ രാവിലെ തമ്പാനൂർ സ്റ്റേഷനിൽ എത്തിയിരുന്നു. പ്രണയ ബന്ധത്തിന്റെ പേരിൽ പിതാവുമായി വഴക്കുണ്ടായിരുന്നു. പൂവാറിലെ ഷൂട്ടിം​ഗ് സ്ഥലത്ത് നിന്നാണ് മൊണാലിസയും ആൺസുഹൃത്ത് ഫർമാനും എത്തിയത്. പൊലീസ് മൊണാലിസയെ ഫർമാനൊപ്പം അയക്കുകയായിരുന്നു. വിവാഹത്തെ കുടുംബം എതിർത്തതിനെ തുടർന്നാണ് ഇവർ കേരളത്തിൽ അഭയം തേടി എത്തിയതെന്നും കേരളത്തിൽ വിവാഹം നടത്താനാണ് താത്പര്യമെന്നും മൊണാലിസയും ഫർമാനും അറിയിച്ചിരുന്നു.

അതേസമയം, വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോൾ ഇതാണ് യഥാര്‍ഥ കേരള സ്‌റ്റോറി എന്ന് മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ലോകത്തിന്റെ മുന്നില്‍ എല്ലാവര്‍ക്കും മതേതരത്വത്തിനും മനുഷ്യ സ്‌നേഹത്തിനും പേരു കേട്ട നാടാണ് കേരളം എന്ന് അഭിമാനിക്കാം. ഇതാണ് കുട്ടികളുടെ ധൈര്യം. അവിടെ ആയിരക്കണക്കിന് പേര്‍ സമ്മര്‍ദ്ദത്തിന് വിധേയമായി കഴിയുകയാണന്നും കേരളം സ്വര്‍ഗമാണ് എന്ന് തെളിഞ്ഞിരിക്കുകയാണെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേർത്തു.

Monalisa Bhosle and Farman Khan, who captured the world’s attention at the Kumbh Mela, got married

More Stories from this section

family-dental
witywide