കൂടുതൽ എണ്ണ കപ്പലുകൾ രാജ്യത്തേക്ക്; ഇന്ധന പ്രതിസന്ധി ഇല്ലെന്ന് കേന്ദ്രം

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ കൂടുതൽ എണ്ണ കപ്പലുകൾ രാജ്യത്തേക്ക്. ഹോർമുസ് കടലിടുക്ക് കടന്ന BW TYR ഇന്ന് മുംബൈ തീരത്തെത്തും. മറ്റൊരു കപ്പൽ നാളെ മംഗ്ലൂർ തീരത്തുമെത്തും. രണ്ട് കപ്പലുകളിലുമായി 94,000 ടൺ എൽ.പി.ജിയാണ് ഉള്ളത്. BW ELM നാളെ മംഗ്ലൂർ തീരത്താണ് എത്തുക. അതേസമയം, പശ്ചിമേഷ്യൻ സംഘർഷം നിരീക്ഷിച്ച് അവശ്യ നടപടികൾ സ്വീകരിക്കുന്നത് തുടരുകയാണ് കേന്ദ്രം.

രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം അറിയിച്ചു. പേർഷ്യൻ ഗൾഫ് മേഖലയിലുള്ള ബാക്കി 18 കപ്പലുകൾക്കും ഉടൻ ഹോർമോസ് കടക്കാൻ അനുവാദം ലഭിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. കരിഞ്ചന്തയിൽ എൽപിജി വിൽപ്പനയ്ക്കെതിരെ ശക്തമായ നടപടിയെടുത്തിട്ടുണ്ട്. കൂടാതെ, രാജ്യത്ത് മണ്ണെണ്ണ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള നിയമങ്ങളിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തി. ഇതോടെ മണ്ണെണ്ണ രഹിതമായി മാറിയ 21 സംസ്ഥാന – കേന്ദ്രഭരണ പ്രദേശങ്ങളിൽ മണ്ണെണ്ണ വിതരണം ചെയ്യും.

More oil ships entering the country; Center says there is no fuel crisis

More Stories from this section

family-dental
witywide