
ന്യൂഡൽഹി: ഇറാനിൽ 19 ദിവസമായി നടന്നുവരുന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ കുറഞ്ഞത് 3,428 പ്രതിഷേധക്കാർ മരിക്കുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ മനുഷ്യാവകാശ സംഘങ്ങൾ (ഐഎച്ച്ആർഎൻജിഒ) ബുധനാഴ്ച പറഞ്ഞു. ഇറാനിലെ വിവിധ നഗരങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളെ സൈനിക ശക്തി ഉപയോഗിച്ച് നേരിട്ടപ്പോഴാണ് ഇത്രയുമധികം ആളുകൾ കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ജനുവരി 8 നും ജനുവരി 12 നും ഇടയിൽ മാത്രം കുറഞ്ഞത് 3,379 പ്രതിഷേധക്കാരുടെ മരണം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്രോതസ്സുകൾ വഴി ഐഎച്ച്ആർഎൻജിഒയ്ക്ക് വിവരം ലഭിച്ചിരുന്നു.
അതേസമയം, ട്രംപിന്റെ അടുത്ത നീക്കത്തിലാണ് എല്ലാവരുടെയും കണ്ണുകൾ. ചില ഉദ്യോഗസ്ഥർ യുഎസിന്റെ ആക്രമണം ആസന്നമാണെന്ന് പറഞ്ഞതായും പ്രസിഡന്റ് താൻ “കാത്തിരുന്നു നിരീക്ഷിക്കുന്നു” എന്നും പറഞ്ഞതായും റിപ്പോർട്ടുണ്ട്. “കൊലപാതകം നിർത്തിയെന്നും വധശിക്ഷകൾ നടക്കില്ലെന്നും അവർ (ഇറാൻ) പറഞ്ഞു – ഇന്ന് ധാരാളം വധശിക്ഷകൾ ഉണ്ടാകേണ്ടതായിരുന്നു, വധശിക്ഷകൾ നടക്കില്ല – ഞങ്ങൾ എല്ലാം നിരീക്ഷിക്കുന്നു”- ട്രംപിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
അതിനിടെ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ അധികാരികൾ വളരെ ക്രൂരതമായാണ് പെരുമാുന്നതെനന് യുഎസ് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് വാർ പറയുന്നു.
More than 3,400 people killed in Iranian regime crackdown, Report.















