ഇറാനിൽ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടത് 6,500 -ലേറെപ്പേർ, മനുഷ്യാവകാശ സംഘടനയുടെ കണക്ക് പുറത്ത്

ന്യൂഡൽഹി: ഇറാനിലെ പ്രക്ഷോഭത്തിനിടെ സർക്കാർ അടിച്ചമർത്തലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 6,540 കടന്നെന്ന് റിപ്പോർട്ട്. യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി (HRANA) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം കൊല്ലപ്പെട്ടവരിൽ 5,800-ലധികം പ്രതിഷേധക്കാരും 200-ലധികം സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ചില സ്വതന്ത്ര ഏജൻസികൾ ഈ സംഖ്യ 30,000-ത്തിന് മുകളിലായേക്കാമെന്നും ആശങ്കപ്പെടുന്നു.

കഴിഞ്ഞ ഡിസംബർ അവസാനത്തോടെ സാമ്പത്തിക പ്രതിസന്ധികൾക്കും വിലക്കയറ്റത്തിനുമെതിരെ ആരംഭിച്ച പ്രക്ഷോഭം, പിന്നീട് മതാധിഷ്ഠിത ഭരണകൂടത്തെ അട്ടിമറിക്കാനുള്ള വലിയ ജനകീയ മുന്നേറ്റമായി മാറുകയായിരുന്നു. പ്രതിഷേധങ്ങൾ അടിച്ചമർത്താൻ സർക്കാർ കടുത്ത നടപടികളാണ് സ്വീകരിച്ചത്. രാജ്യത്തുടനീളം ഇൻ്റർനെറ്റ് വിച്ഛേദിക്കപ്പെട്ടതായും 42,000-ത്തിലധികം പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ, സർക്കാർ കണക്കുകൾ പ്രകാരം ഏകദേശം 3,117 പേർ മാത്രമാണ് കൊല്ലപ്പെട്ടിട്ടുള്ളത്. മരിച്ചവരിൽ ഭൂരിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരാണെന്നാണ് ഭരണകൂടത്തിൻ്റെ വാദം

More than 6,500 people were killed during the protests in Iran, according to a human rights organization.

More Stories from this section

family-dental
witywide