പ്രണയിനിയുമൊത്ത് പർവ്വതാരോഹണം, ഒടുവിൽ കൊടും ശൈത്യത്തിൽ മരണത്തിന് വിട്ടുകൊടുത്ത് തനിച്ച് മലയിറക്കം; ഓസ്ട്രിയയിലെ ദാരുണ സംഭവത്തിൽ കാമുകൻ കുറ്റക്കാരനെന്ന് കോടതി

ന്യൂഡൽഹി: ഓസ്ട്രിയയിലെ ഏറ്റവും ഉയർന്ന പർവ്വതമായ ഗ്രോസ്ഗ്ലോക്കനറിൽ അവശയായ കാമുകിയെ ഉപേക്ഷിക്കുകയും അവർ മരണപ്പെടുകയും ചെയ്ത സംഭവത്തിൽ പങ്കാളി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

ശൈത്യകാലത്ത് മതിയായ തയ്യാറെടുപ്പുകളില്ലാതെ പർവ്വതാരോഹണത്തിന് പോയ ദമ്പതികൾ അപകടത്തിൽപ്പെടുകയായിരുന്നു. മോശം കാലാവസ്ഥയെത്തുടർന്ന് കാമുകിക്ക് മുന്നോട്ട് പോകാൻ കഴിയാതെ വന്നപ്പോൾ സഹായിക്കുന്നതിന് പകരം പ്രതി അവരെ അവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തത്. അപകടസാധ്യതയുള്ള സാഹചര്യത്തിൽ ഒരാളെ സഹായിക്കാതെ ഉപേക്ഷിക്കുന്നത് ഓസ്ട്രിയൻ നിയമപ്രകാരം ഗുരുതരമായ കുറ്റമാണ്.

വിചാരണ വേളയിൽ, പ്രതിക്ക് തൻ്റെ പങ്കാളിയെ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നും എന്നാൽ അതിന് ശ്രമിക്കാതെ സ്വന്തം ജീവൻ രക്ഷിക്കാൻ മാത്രം നോക്കിയെന്നും കോടതി നിരീക്ഷിച്ചു.

Mountain climbing with girlfriend, finally leaving her to die in the bitter cold and descending the mountain alone; Court finds boyfriend guilty

More Stories from this section

family-dental
witywide