രണ്ടര മണിക്കൂർ ചോദ്യം ചെയ്തുവിട്ടയച്ചു; വീണ്ടും വിളിപ്പിക്കുമോ എന്ന ചോദ്യത്തിന് രോഷാകുലനായി അടൂർ പ്രകാശ് എം.പി

തിരുവനന്തപുരം : ശബരിമല സ്വർണ തിരിമറിക്കേസിൽ യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് എം പിയെ മൊഴി എടുത്ത ശേഷം എസ് ഐ ടി വിട്ടയച്ചു. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യൽ ഏകദേശം രണ്ടര മണിക്കൂറിലധികം നീണ്ടുനിന്നു.

ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകിയെന്ന് അടൂർ പ്രകാശ് പറഞ്ഞു. ഉണ്ണികൃഷ്‌ണൻ പോറ്റിയെ കുറിച്ച് ചോദിച്ചെന്നും അതിനെക്കുറിച്ചെല്ലാം താൻ മറുപടി നൽകിയെന്നും അദ്ദേഹം പ്രതികരിച്ചു. താൻ നൽകിയ മറുപടി തൃപ്‌തികരമാണോ എന്ന് പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അന്വേഷണസംഘം ചോദിച്ചില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. മറച്ചുവെക്കാൻ ഒന്നുമില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, വീണ്ടും വിളിപ്പിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം രോഷാകുലനായി. താൻ പറയാനുള്ളതെല്ലാം പറഞ്ഞുവെന്നും അന്വേഷണവുമായി സഹകരിച്ചുവെന്നും വ്യക്തമാക്കിയ അദ്ദേഹം, ഇതിനുപിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചു.

ശബരിമലയിലെ വിഗ്രഹങ്ങളിലും ശ്രീകോവിലിലും പതിപ്പിച്ചിരുന്ന സ്വർണ്ണപ്പാളികൾ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും നേരത്തെ ചോദ്യം ചെയ്തിരുന്നു.

MP Adoor Prakash was questioned for two and a half hours and released

More Stories from this section

family-dental
witywide