എംഎസ്‌സി എൽസ-3 കപ്പൽ അപകടം; പിടിച്ചുവെച്ച കപ്പൽ വിട്ടയച്ച് ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം പുറംകടലിലെ എംഎസ്‌സി എൽസ-3 കപ്പൽ അപകടത്തിൽ നടപടിയുമായി ഹൈക്കോടതി. സർക്കാർ ആവശ്യപ്പെട്ട നഷ്ടപരിഹാര തുകയിൽ ഭാഗികമായി തുക കെട്ടിവെച്ചതോടെ പിടിച്ചു വെച്ച കപ്പൽ ഹൈക്കോടതി വിട്ടയച്ചു. കരുതൽ തുകയായി 1227.62 കോടി രൂപ കോടതിയിൽ നിക്ഷേപിച്ചതിനെത്തുടർന്നാണ് ജസ്റ്റിസ് പി.ജി അജിത് കുമാറിൻ്റെ ഉത്തരവ്.

സംസ്ഥാന സർക്കാർ നൽകിയ നഷ്ടപരിഹാര ഹർജിയിലാണ് കപ്പൽ ഉടമകളായ മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കമ്പനി (എംഎസ്സി) തുക കെട്ടിവെച്ചത്. നഷ്ടപരിഹാരം 125 കോടി രൂപയായി കുറയ്ക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്പനി ഹൈക്കോടതിയിൽ മറ്റൊരു ഹർജി സമർപ്പിച്ചിട്ടുണ്ട്. ഹർജി വിധി പറയാനായി മാറ്റി. തുക കെട്ടിവെച്ചതിനെത്തുടർന്ന് വിഴിഞ്ഞത്ത് അറസ്റ്റ് ചെയ്ത്‌ സൂക്ഷിച്ചിരുന്ന എംഎസ്‌സി അക്വിറ്റേറ്റ-2 എന്ന കപ്പൽ വിട്ടയച്ചു.

കപ്പൽ അപകടത്തെത്തുടർന്നുണ്ടായ പാരിസ്ഥിതിക ആഘാതങ്ങൾക്കും മറ്റ് നഷ്ടങ്ങൾക്കുമായി ഏകദേശം 9500 കോടി രൂപയാണ് സംസ്ഥാന സർക്കാർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. ഈ തുക ഈടാക്കുന്നതിൻ്റെ ഭാഗമായി വിഴിഞ്ഞത്ത് എത്തിയ എംഎസ്‌സി അക്വിറ്റേറ്റ-2 എണ്ണ കപ്പൽ തടഞ്ഞുവെക്കാൻ ഹൈക്കോടതി അന്ന് ഉത്തരവിട്ടിരുന്നു.

തുടർന്ന് തുക സംബന്ധിച്ച തർക്കങ്ങൾ നിലനിന്നിരുന്നെങ്കിലും, കപ്പൽ വിട്ടുകിട്ടുന്നതിനായി കമ്പനി ബാങ്ക് ഗ്യാരണ്ടി സമർപ്പിക്കാൻ തയ്യാറാവുകയായിരുന്നു. കോടതിയിൽ തുക ലഭ്യമായതോടെ കപ്പലിന് യാത്ര തുടരാൻ അനുമതി നൽകി.

MSC Elsa-3 shipwreck; The High Court released the seized ship

More Stories from this section

family-dental
witywide