എംകെ മുനീറിന്റെ വീടിൻ്റെ ജപ്തി കടബാധ്യതയായ 49 ലക്ഷം രൂപ ബാങ്കിൽ അടച്ച് തീർത്ത് മുസ്ലിം ലീഗ്. പ്രശ്നം പരിഹരിക്കാമെന്നും ജപ്തി ഭീഷണി നേരിടുന്ന വീട് നഷ്ടമാവില്ല. പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും ജപ്തി ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കഴിഞ്ഞദിവസം പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു.
ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് വീട് നവീകരണത്തിനായി 35 ലക്ഷം രൂപയാണ് എം കെ മുനീർ വായ്പ എടുത്തിരുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ അത് പലിശയടക്കം 58 ലക്ഷം രൂപയായി. ഒരുതവണ ബാങ്ക് വായ്പ പുതുക്കി നല്‍കിയിരുന്നു. അതിനുശേഷം ഒരിക്കല്‍പ്പോലും തിരിച്ചടവുണ്ടായില്ല. നിരവധി തവണ ബാങ്ക് അധികൃതര്‍ നോട്ടീസയച്ചു. വായ്പ അടയ്ക്കാന്‍ മുനീറിന്റെ കുടുംബം സന്നദ്ധത അറിയിക്കുകയും പരമാവധി ഇളവ് വേണമെന്നും ബാങ്ക് അധികൃതരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്നാണ് വായ്പ കുടിശ്ശിക 49 ലക്ഷമായി കുറച്ചത്.
Muslim League settles MK Muneer’s foreclosure debt











