മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേഴ്സണൽ അസിസ്റ്റൻ്റായിരുന്ന, വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എ സുരേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നും മലമ്പുഴയിൽ സുരേഷിന് സിപിഐഎമ്മിൻ്റെ ഒരു വോട്ട് കിട്ടില്ലന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രേകുമാർ ഉൾപ്പെടെയുള്ള ആളുകൾ പാർട്ടി മെമ്പർമാരല്ല. പിണങ്ങിയെ തീരൂ എന്നുള്ളവർ പാർട്ടിക്ക് പുറത്തു പോകുമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി.
കേരളത്തിന്റെ വികസന പാതയെ കുറിച്ച് അമൃത്യ സെൻ ഉൾപ്പെടെ പ്രശംസിച്ചുവെന്നും കേരള മോഡൽ എന്ന പ്രയോഗം ആദ്യം നടത്തിയത് അമൃത്യ സെൻ ആണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കേരളം അതുല്യ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ഇടതുപക്ഷ ശക്തികൾക്ക് മാത്രമേ കേരളത്തെ നയിക്കാൻ കഴിയൂ. ശമ്പളം മുടങ്ങുമെന്നാണ് കഴിഞ്ഞ 10 വർഷക്കാലമായി UDF പറഞ്ഞു കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ തകരും എന്നാണ് ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും കടക്കെണിയിൽ മൂടി കിടക്കുന്ന സംസ്ഥാനമാന് കേരളം എന്ന് പറയുന്നത് വസ്തുത വിരുദ്ധമാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
MV Govindan says A Suresh was expelled from the party and those who want to end the feud are out of the party.












