ഇന്ത്യയിൽ ഒരു വിലകുറഞ്ഞ ഗവൺമെൻ്റാണുള്ളതെന്നും അമേരിക്കയ്ക്ക് ചേർന്ന ഒരു നല്ല സഖ്യകക്ഷിയല്ല ഇന്ത്യയെന്നും അധിക്ഷേപിച്ച് ഐക്യ രാഷ്ട്ര സഭയുടെ മുൻ യു.എസ് അംബാസിഡർ നിക്കി ഹാലിയുടെ മകൻ നളിൻ ഹാലി. റിപ്പബ്ലിക്കൻ പാർട്ടി നേതാവായ വിവേക് രാമസ്വാമി 2023-ൽ നടത്തിയ ഒരു പഴയ വീഡിയോയ്ക്ക് മറുപടിയായാണ് നളിൻ ഹാലിയുടെ പരാമർശം.
ഇറാനിൽ നിന്ന് എണ്ണയും റഷ്യയിൽ നിന്ന് ആയുധങ്ങളും വാങ്ങുന്ന ഇന്ത്യ യുഎസിലേക്ക് വിലകുറഞ്ഞ തൊഴിലാളികളെ അയക്കുന്നു. ഈ പ്രശ്നം ഇന്ത്യയെ മാത്രമല്ല ബാധിക്കുന്നതെന്നും നിരവധി സഖ്യകക്ഷികളുമായുള്ള ബന്ധം യുഎസ് പുനഃപരിശോധിക്കേണ്ടതുണ്ടെന്നും ഹാലി എക്സ്‌സിലൂടെ പ്രതികരിച്ചു.
ഇന്ത്യയും യുഎസും മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം ഒരു വ്യാപാര കരാറിൽ ഏർപ്പെടാൻ അടുത്തിരിക്കുന്ന സമയത്താണ് നിക്കി ഹാലിയുടെ ഈ പരാമർശം. യുഎസിനെ ചൈനയിൽ നിന്ന് വേർപെടുത്തുന്നതിനെയും ഇന്ത്യയുമായുള്ള ബന്ധം വികസിപ്പിക്കുന്നതിനെയും രാമസ്വാമി പിന്തുണച്ചിരുന്നു.
Nalin Haley, son of Nikki Haley, ignited a storm on social media after declaring that India has not been a good ally to the United States. He accused India of sending cheap labor to America while purchasing oil from Iran and weapons from Russia, adding that India has a “cheap government.”












